Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.കെ. കബീർ കാമരാജ്​...

പി.കെ. കബീർ കാമരാജ്​ ഫൗണ്ടേഷൻ സംസ്​ഥാന പ്രസിഡൻറ്

text_fields
bookmark_border
കോഴിക്കോട്: കാമരാജ് ഫൗണ്ടേഷൻ 41ാം വാർഷിക സംസ്ഥാന കൗൺസിൽ യോഗം കോഴിക്കോട് ആനക്കുളം സാംസ്കാരിക നിലയത്തിൽ ചേർന്നു. സംഘടനയുടെ പുതിയ സംസ്ഥാന പ്രസിഡൻറായി പി.കെ. കബീർ സലാലയെ തിരഞ്ഞെടുത്തു. സംഘടനയുെട ദേശീയ ചെയർമാനും മുൻമന്ത്രിയുമായ ഡോ. എ. നീലലോഹിതദാസ് തെരഞ്ഞെടുപ്പ് നിരീക്ഷകനായി. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറിനെ അനുമോദിച്ച് ഡോ. എ. നീലലോഹിതദാസ്, പ്രഫ. ഡോ. ജോൺകുമാർ, പി.എ. ഹംസ, നെല്ലിമൂട് പ്രഭാകരൻ, വി. സുധാകരൻ, പന്തളം മോഹൻദാസ്, കെ.യു. ബാബു, കെ.പി. അബൂബക്കർ, പി.എം. മുസമ്മിൽ പുതിയറ, എ.വി. അബ്ദുൽ ഗഫൂർ, വി. ഷൗക്കത്തലി, എ.കെ. സുബൈദ, എച്ച്.എം. അഷറഫ്, വി.എം. ആഷിഖ്, പി.എസ്. ആലി, പി.എം. ഹാരിസ്, സുമ പള്ളിപ്പുറം, മൊയ്തീൻ ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡൻറ് നെല്ലിമൂട് പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. വിജയകുമാർ കഴിഞ്ഞകാല റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഡി. ശശിധരൻ നാടാർ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. മറ്റു ഭാരവാഹികൾ: കെ. വർഗീസ്, ബൈജു സിസിലിപുരം (വൈസ് പ്രസി), എസ്.കെ. വിജയകുമാർ (ജന. സെക്ര), വിജയൻ മേനോൻ, എ.കെ. സുബൈദ തൂരണരി (സെക്ര.), ഡി. ശശിധരൻ നാടാർ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story