Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭിന്നശേഷി കുട്ടികൾക്ക് ...

ഭിന്നശേഷി കുട്ടികൾക്ക് വീട്ടിൽ ഗ്രന്ഥശാല ഒരുക്കുന്നു

text_fields
bookmark_border
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി 'വീട്ടിലൊരു ഗ്രന്ഥശാല' പദ്ധതി തുടങ്ങി. സ്‌കൂളിനെ ഭിന്നശേഷിസൗഹൃദ വിദ്യാലയമാക്കുന്നതി​െൻറ ഭാഗമായാണ് പദ്ധതി. സ്‌പോൺസർമാരുടെ സഹായത്തോടെയാണ് പുസ്തകങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത്. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥി അതുൽ കൃഷ്ണയുടെ വീട്ടിലാണ് ആദ്യ ലൈബ്രറി. ഫാ. അബ്രഹാം വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഡോ. പി.എം. മത്തായി, പി.ടി.എ പ്രസിഡൻറ് തങ്കച്ചൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.എം. സണ്ണി, പ്രിൻസിപ്പൽ ജോസ്പ്രസാദ്, ജെയിംസ് ജോഷി, ലിൻറ ജോൺ എന്നിവർ സംസാരിച്ചു. പകർച്ചവ്യാധി നിയന്ത്രണത്തിന് മുന്നൊരുക്കം തുടങ്ങി തിരുവമ്പാടി: പ്രാഥമികാരോഗ്യകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ പകർച്ചവ്യാധി നിയന്ത്രണത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. വേനൽമഴയോടെയാണ് കഴിഞ്ഞവർഷം രോഗബാധ തുടങ്ങിയത്. ഇത്തവണ മുന്നൊരുക്കങ്ങൾ നേരേത്ത തുടങ്ങി പകർച്ചവ്യാധികളെ നിയന്ത്രിക്കാനാണ് ശ്രമം. ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിെൻ ഭാഗമായി വളൻറിയർ പരിശീലനവും മുൻവർഷത്തെ അവലോകനയോഗവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീതാ വിനോദ് ഉദ്ഘാടനം ചെയ്തു. ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ബോസ് ജേക്കബ്, ഡോ. സിൽവിയ, ഒ. സച്ചിദാനന്ദൻ, ഓമന വിശ്വംഭരൻ, എൽ. ബീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story