Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുല്ലപ്പള്ളി...

മുല്ലപ്പള്ളി -കണ്ണംവള്ളി റോഡ്​ ഉദ്​ഘാടനം

text_fields
bookmark_border
മാവൂർ: ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മുല്ലപ്പള്ളി -കണ്ണംവള്ളി റോഡ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് റസാഖ് വളപ്പിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ, േബ്ലാക്ക് പഞ്ചായത്ത് അംഗം കെ.എം. അപ്പുകുഞ്ഞൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കണ്ണാറ സുബൈദ, സാജിദ പാലിശ്ശേരി, ജയശ്രീ ദിവ്യപ്രകാശ്, കെ. മൈമൂന എന്നിവർ സംസാരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സി. വാസന്തി വിജയൻ സ്വാഗതവും റാഫി പി.എച്ച്.ഇ.ഡി നന്ദിയും പറഞ്ഞു. പൊൻപറക്കുന്നിൽ തീപിടിത്തം മാവൂർ: ചെറൂപ്പ പൊൻപറക്കുന്നിൽ അടിക്കാടിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് തീപിടിത്തം. വീടുകളില്ലാത്ത ഭാഗത്താണ് തീപിടിച്ചത്. വീടുകളുള്ള ഭാഗത്തേക്ക് കാറ്റിൽ തീപടരുന്നതിനുമുമ്പ് തീയണച്ചു. വെള്ളിമാടുകുന്നിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ കെ.പി. സുനിൽ കുമാറി​െൻറ നേതൃത്വത്തിലെത്തിയ ഫയർ ഫോഴ്സ് യൂനിറ്റ് നാട്ടുകാരുടെ സഹായത്തോടെ ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. ജെ.സി.ഐ വാർഷികം മാവൂർ: ജൂനിയർ ചേംബർ ഇൻറർനാഷനൽ മാവൂർ ചാപ്റ്റർ വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. പി. റഷീദലി അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ യൂനിറ്റിനുള്ള വീൽചെയർ, ഗ്ലൂക്കോമീറ്റർ എന്നിവ പഞ്ചായത്ത് പ്രസിഡൻറിന് കൈമാറി. പരിസ്ഥിതി പ്രവർത്തകൻ വെളുത്തേടത്ത് അബ്ദുല്ല, പാലിയേറ്റിവ് വളൻറിയർ എൻ.സി. ഇസ്മയിൽ, പ്ലാസ്റ്റിക്കിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന അബ്ദുൽ ഖാദർ വളയന്നൂർ എന്നിവരെ ആദരിച്ചു. സോണൽ വൈസ് പ്രസിഡൻറ് റായിസ് മലയിൽ, മുൻ പ്രസിഡൻറ് അനൂപ് തുവക്കാട്, പ്രോഗ്രാം ഓഫിസർ കെ. രഗിത്, സെക്രട്ടറി എം. ബിജീഷ് എന്നിവർ സംസാരിച്ചു. പുതിയ പ്രസിഡൻറായി ഇ.എം. ഖാലിദ് സ്ഥാനമേറ്റു. ടി.പി. സുബീഷ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story