Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതേയില കര്‍ഷകര്‍ക്ക്...

തേയില കര്‍ഷകര്‍ക്ക് താങ്ങായി വയനാട് മിനി ഗ്രിന്‍ ടീ ഫാക്ടറി

text_fields
bookmark_border
സുല്‍ത്താല്‍ ബത്തേരി: . ഇന്ത്യയില്‍ തന്നെ ആദ്യമായി ചെറുകിട തേയില കര്‍ഷക കൂട്ടായ്മയില്‍ നിലവില്‍ വന്ന ആദ്യ ഫാക്ടറിയാണ് നെന്മേനി കരടിപ്പാറയിലെ വയനാട് ഗ്രിന്‍ ടീ ഫാക്ടറി. കരടിപ്പാറ ചെറുകിട തേയില കര്‍ഷക സംഘവും വട്ടച്ചോല കര്‍ഷകശ്രീ ചെറുകിട കര്‍ഷക സംഘവും ചേര്‍ന്ന് ആരംഭിച്ചതാണ് വയനാട് ഗ്രീന്‍ ടീ പ്രൊഡ്യൂസര്‍ കമ്പനി. വേ ഗ്രീന്‍ എന്ന ബ്രാന്‍ഡിലാണ് അറിയപ്പെടുന്നത്. നബാര്‍ഡി​െൻറയും ജില്ല വ്യവസായകേന്ദ്രത്തി​െൻറയും ടീ ബോര്‍ഡി​െൻറയും സഹായത്തോടെയാണ് ഫാക്ടറി ആരംഭിച്ചത്. വന്‍കിട കമ്പനികള്‍ മാത്രമായിരുന്നു ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ, കര്‍ഷകര്‍ക്ക് ഇവര്‍ നിശ്ചയിക്കുന്ന തുച്ഛമായ വിലയാണ് ലഭിക്കുന്നത്. ഗ്രീന്‍ ടീ ഫാക്ടറി വഴി തേയില കിലോക്ക് 20- മുതല്‍ 25 രൂപ വരെ നല്‍കാന്‍ കഴിയുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സാധാരണ ഫാക്ടറികളില്‍ സി.ടി.സി അഥവ മുറിച്ച് പൊടിയെടുക്കുന്ന രീതിയാണ്. എന്നാല്‍, ഗ്രീന്‍ ടീ ഫാക്ടറിയില്‍ കൊളുന്ത് അരച്ച് ഉരുട്ടിയെടുക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ഇത് തിളച്ച വെള്ളത്തില്‍ ഇടുമ്പോള്‍ വിടര്‍ന്ന് ഇലയായി തന്നെ മാറുന്നു. കര്‍ഷകര്‍ക്ക് മാന്യമായ വിലയും ഉപഭോക്താവിന് മേന്മയുള്ള ഉൽപന്നവും ഇതുവഴി ലഭ്യമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. MONWDL11 കരടിപ്പാറയിലെ വയനാട് ഗ്രിന്‍ ടീ ഫാക്ടറി മീലാദ് ഫെസ്റ്റ് പൊഴുതന: വലിയപാറ മൻഫഉൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ മീലാദ് ഫെസ്റ്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന െഫസ്റ്റിൽ 70 ഇന മത്സരങ്ങൾ നടന്നു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഏഴാം തരം പൊതുപരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒമ്പതാം റാങ്ക് നേടിയ വി. സഹ്ല തസ്ന, പത്താം റാങ്ക് നേടിയ എ.പി. നൂറ റസാഖ് എന്നിവർക്ക് അബ്ബാസലി തങ്ങൾ ഉപഹാരം നൽകി. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് ഇബ്രാഹിം ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡൻറ് പി. അബ്ദുല്ലക്കുട്ടി ദാരിമി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി പി. ആലിക്കുട്ടി സ്വാഗതവും ട്രഷറർ വി. മൊയ്തീൻ നന്ദിയും പറഞ്ഞു. MONWDL8 മൻഫഉൽ ഇസ്ലാം മീലാദ് ഫെസ്റ്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു അറബിക് ദിനം: സാഹിത്യ മത്സരങ്ങൾ ഇന്ന് മുട്ടിൽ: അന്താരാഷ്ട്ര അറബിക് ദിനാചരണത്തി​െൻറ ഭാഗമായി മുട്ടിൽ ഡബ്ല്യു.എം.ഒ. കോളജ് അറബിക് ഡിപാർട്ട്മ​െൻറ് സംഘടിപ്പിക്കുന്ന ഇൻറർ കോളജിയറ്റ് സാഹിത്യമത്സരങ്ങൾ ചൊവ്വാഴ്ച രാവിലെ 9.-30ന്‌ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. അറബി പ്രസംഗം, അറബി പ്രബന്ധം, അറബി കവിത ആലാപനം എന്നീ ഇനങ്ങളിലായാണ് മത്സരം. തലയ്ക്കൽ ചന്തു സ്മാരകത്തിനടുത്തുള്ള കോളിമരം: തറ പുതുക്കിപ്പണിയൽ ഉടനുണ്ടാവില്ല പനമരം: തലയ്ക്കൽ ചന്തു സ്മാരകത്തിനടുത്തുള്ള കോളിമരത്തി​െൻറ തകർന്ന തറ പുതുക്കിപ്പണിയലിന് ഇനി മാസങ്ങൾ കാത്തിരിക്കണം. തറ നന്നാക്കാൻ പഞ്ചായത്തി​െൻറ ഫണ്ട് വകയിരുത്തൽ നടപടികൾ അടുത്ത ഫെബ്രുവരിയോടെയേ നടക്കാൻ സാധ്യതയുള്ളൂവെന്ന് പ്രസിഡൻറ് സീന സാജൻ പറഞ്ഞു. ഹൈസ്കൂൾ കെട്ടിടത്തിനടുത്താണ് കോളി മരമുള്ളത്. പഴശ്ശിരാജാവി​െൻറ പടയാളിയായിരുന്ന തലയ്ക്കൽ ചന്തുവിനെ ഈ കോളി മരത്തി​െൻറ ചുവട്ടിൽ വെച്ചാണ് ബ്രിട്ടീഷുകാർ കഴുത്തറുത്ത് കൊന്നതെന്ന് ചരിത്രകാരന്മാർ പറയുന്നു. എട്ട് വർഷം മുമ്പ് കോളിമരം സംരക്ഷിക്കാനുള്ള നടപടികൾ അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയാണ് നടത്തിയത്. മരത്തിന് ചുറ്റും തറയും ടൈലും മാർബിൾ ബോർഡുകൾക്കുമായി പത്ത് ലക്ഷത്തിലേറെയാണ് െചലവാക്കിയതത്രെ. എന്നാൽ, തറയോടനുബന്ധിച്ചുള്ള അലങ്കാര കാലുകൾ ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ ഇളകിപ്പോയിരുന്നു. ഒരു മാസം മുമ്പാണ് തറയുടെ ഒരു ഭാഗം നിലംപൊത്തിയത്. ഇടിഞ്ഞുവീഴാത്ത രീതിയിൽ ശാസ്ത്രീയമായല്ല തറ കെട്ടിപ്പൊക്കിയത്. തകർന്ന തറ മാറ്റി പകരം നല്ല രീതിയിൽ പതിറ്റാണ്ടുകളെ അതിജീവിക്കുന്ന തറ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്തി​െൻറ സ്വന്തം ഫണ്ടിൽനിന്നും അതിനുള്ള തുക കണ്ടെത്താൻ പ്രയാസമായതുകൊണ്ടാണ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്നും അധികൃതർ പറഞ്ഞു. MONWDL9 കോളി മരത്തി​െൻറ തകർന്ന തറ കുറുവ തുറക്കണമെന്നാവശ്യെപ്പട്ട് കോൺഗ്രസ് ധർണ മാനന്തവാടി: കുറുവ ദ്വീപ് തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസി​െൻറ നേതൃത്വത്തിൽ ആർ.ഡി.ഒ ഓഫിസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പടലപിണക്കമാണ് കുറവ തുറക്കാതിരിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് കുറുവയെ തകർക്കാനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നത്. ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേതുപോലെ നിയന്ത്രണങ്ങളില്ലാതെ കുറുവയിലേക്കും സഞ്ചാരികളെ പ്രവേശിപ്പിക്കണം. നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും എം.എൽ.എ പറഞ്ഞു. ബൂത്ത് പ്രസിഡൻറ് കെ. ബാബു അധ്യക്ഷത വഹിച്ചു. നേതാക്കളായ എക്കണ്ടി മൊയ്തൂട്ടി, അഡ്വ. എൻ.കെ. വർഗീസ്, ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്, സ്റ്റെർവിൻ സ്റ്റാൻലി, മുജീബ്‌ കോടിയോടൻ, എ.എം. നിഷാന്ത്, സണ്ണി ചാലിൽ, ഡെന്നീസൺ കണിയാരം, റഷീദ് തൃശ്ശിലേരി, ജോസ് പാറക്കൽ, ഷീജ ഫ്രാൻസീസ്, ഹരി ചാലിഗദ്ദ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story