Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​റ്റേഷനിൽ കയറി...

സ്​റ്റേഷനിൽ കയറി പൊലീസുകാരനെ കൈയേറ്റം ചെയ്ത പ്രതികൾ റിമാൻഡിൽ

text_fields
bookmark_border
പടിഞ്ഞാറത്തറ: പൊലീസ് സ്േറ്റഷനിൽ കയറി പൊലീസുകാരെ കൈയേറ്റം ചെയ്ത പട്ടാളക്കാരനടക്കം രണ്ടുപേർ റിമാൻഡിൽ. ഇന്ത്യൻ മിലിട്ടറി സർവിസിലെ ഗണ്ണറായ പടിഞ്ഞാറത്തറ കാപ്പിക്കളം വെള്ളത്തൂവൽ കാട്ടിൽ വീട്ടിൽ അരുൺ രാജൻ (23), സുഹൃത്ത് കോഴിക്കോട് മരുതോങ്കര നരിക്കുന്നിൽ ശ്യാംലാൽ (21) എന്നിവരെയാണ് പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷനു മുൻവശത്തെ റോഡിൽനിന്നും പുകവലിക്കുന്നതു കണ്ട് സ്റ്റേഷനിലേക്ക് വരാൻ പോലീസുകാരൻ ഇവരോട് ആവശ്യപ്പെട്ടു. ഉടൻ വാഹനത്തിൽ കയറി മുങ്ങിയ പ്രതി അര മണിക്കൂറിനുശേഷം സുഹൃത്തിനേയും കൂട്ടി സ്റ്റേഷനിലെത്തി പൊലീസുകാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. പ്രതികളുടെ മർദനത്തിൽ സിവിൽ െപാലീസ് ഓഫിസർ കെ.ടി. നിസാറിന് പരിക്കേറ്റു. പൊലീസുകാരെ കൈയേറ്റം ചെയ്ത പ്രതികളെ അറസ്റ്റു ചെയ്ത് മാനന്തവാടി കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു. വചനഹാൾ കൂദാശയും വാർഷികവും കൽപറ്റ: പുത്തൂർവയലിൽ പ്രവർത്തിക്കുന്ന പിയോഭവൻ വചനഹാളി​െൻറ കൂദാശയും ഏഴാം വാർഷികവും 14ന് രാവിലെ നടക്കുമെന്ന് പിയോഭവൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കക്കരിയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, സ​െൻറ് ഫ്രാൻസിസ് അസീസി െപ്രാവിൻഷ്യൽ ഫാ. ജോൺ ബാപ്റ്റിസ്റ്റ് കപ്പൂച്ചിൻ എന്നിവർ ചേർന്ന് രാവിലെ 10ന് വചനഹാളി​െൻറ കൂദാശ നിർവഹിക്കും. സഹന ചാപ്പലും ഈ ദിവസം വിശ്വാസ സമൂഹത്തിനായി ആശീർവദിച്ച് നൽകും. വൈദികരും സന്യസ്തരും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും. വെഞ്ചരിപ്പ് ഒരുക്കം രാവിലെ ഒമ്പതിന് പഴയ ചാപ്പലിൽ നടക്കും. 10ന് വെഞ്ചരിപ്പ്, തുടർന്ന്, ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, സ​െൻറ് ഫ്രാൻസിസ് അസീസി െപ്രാവിൻഷ്യൽ ഫാ. ജോൺ ബാപ്റ്റിസ്റ്റ് കപ്പൂച്ചിൻ, കോഴിക്കോട് രൂപത മോൺസിഞ്ഞോർ ഫാ. തോമസ് പനക്കൽ എന്നിവർ നേതൃത്വം നൽകും. 1.30ന് സ്നേഹവിരുന്ന്, ഗാനശുശ്രൂഷ, 2.30ന് നൊവേന എന്നിവക്ക് ഫാ. സെബാസ്റ്റ്യൻ കാക്കരിയിൽ നേതൃത്വം നൽകും. 3.15ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധനക്ക് ഫാ. മേരി ജോൺ കപ്പൂച്ചിൻ നേതൃത്വം നൽകും. അയ്യപ്പൻവിളക്ക് മഹോത്സവം കൽപറ്റ: ശ്രീ ധർമശാസ്താ സേവാസംഘത്തി​െൻറ 15ാമത് അയ്യപ്പൻവിളക്ക് മഹോത്സവം 16ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മണിയങ്കോട്ടപ്പൻ ക്ഷേത്ര പരിസരത്തു നടക്കുന്ന ചടങ്ങിൽ 14 മുതൽ 16 വരെ അന്നദാനവും ഉണ്ടാകും. ഗണപതി ഹോമം, കുടിവെപ്പ് പൂജ, അന്നപൂജ, താഴികക്കുടം വെക്കൽ മേളം, ഉടുക്ക് പാട്ട്, പാലക്കൊമ്പ് എഴുന്നള്ളിപ്പ്, ദീപാരാധന, തായമ്പക, അയ്യപ്പൻപാട്ട്, ആഴിപൂജ, കനലാട്ടം തുടങ്ങിയവയും നടക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് എം.കെ. മുരളീധരൻ, ജോ. സെക്രട്ടറി പി.കെ. സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു. ഐ.എൻ.ടി.യു.സി യൂത്ത്വിങ് ജില്ല ഭാരവാഹികൾ കൽപറ്റ: ഐ.എൻ.ടി.യു.സി യൂത്ത്വിങ് വയനാട് ജില്ല കമ്മിറ്റി ഭാരവാഹികളായി സാലി റാട്ടക്കൊല്ലി (പ്രസി), അഷ്റഫ് മാടക്കര, ബിപിൻ വേണുഗോപാൽ, വി.സി. ഷൈജൽ, പി.കെ. യൂസഫ്, നോറിസ് (വൈ. പ്രസി), ഷഫീർ റാവുത്തർ (ട്രഷ), കെ.പി. ഹൈദർഅലി, ശശി അച്ചൂർ, എം.ജി. സുനിൽകുമാർ, പി.കെ. സുബൈർ, ഡേവിഡ്, ഷിജു പൗലോസ്, ഷിനോജ് കാട്ടിക്കുളം, ജയന്ത് വൈത്തിരി, റിനു ജോൺ, റഷീദ് അമ്പലവയൽ (ജന. സെക്ര), മൻസൂർ മേപ്പാടി, ഒ.ആർ. പ്രമോദ്, ഷിജു ബത്തേരി, പ്രിൻസ് മുള്ളൻകൊല്ലി, എ. ഉണ്ണികൃഷ്ണൻ, റഹീം താഴക്കൽ, പി. ഷൈജൽ, ജോബി, ഷോമിത്ത് മുള്ളൻകൊല്ലി, പി.ജെ. ഷിനോ, സുമേഷ്, പ്രമോദ് (സെക്ര), കെ. മഹേഷ് (കൽപറ്റ റീജനൽ പ്രസി), ഗിരീഷ് കുപ്പാടി (ബത്തേരി റീജനൽ പ്രസി), സുഹൈർ (മാനന്തവാടി റീജനൽ പ്രസി) എന്നിവരെ തിരഞ്ഞെടുത്തതായി ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.പി. ആലി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story