Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാറുകൾക്ക്​ അനുമതി...

ബാറുകൾക്ക്​ അനുമതി നൽകരുത്​ ^വെൽഫെയർ പാർട്ടി

text_fields
bookmark_border
ബാറുകൾക്ക് അനുമതി നൽകരുത് -വെൽഫെയർ പാർട്ടി കോഴിക്കോട്: ജില്ലയിൽ പുതുതായി നാലു ബാറുകൾ കൂടി തുടങ്ങാൻ അനുമതി നൽകിയത് റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജനകീയ സമരത്തിലൂടെ നിർത്തലാക്കിയ ബാറുകൾക്കാണ് വീണ്ടും നിയമംലംഘിച്ച് അനുമതി നൽകുന്നത്. അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രവാക്യം കൊട്ടിഘോഷിച്ച് ഭരണത്തിൽ വന്നവർ ബാർ മുതലാളിമാർക്കുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരങ്ങൾ എടുത്തുമാറ്റിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആരാധനാലയങ്ങളുടെയും സ്കൂളുകളുടെയും സമീപം ബാർ അനുവദിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. പി.സി. ഭാസ്കരൻ, പി.സി. മുഹമ്മദ് കുട്ടി, ടി.കെ. മാധവൻ, എ.എം. അബ്ദുൽ മജീദ്, മുസ്തഫ പാലാഴി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story