Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലയിലെ വില്ലേജ്...

ജില്ലയിലെ വില്ലേജ് ഓഫിസുകൾ നവീകരിക്കും

text_fields
bookmark_border
കോഴിക്കോട്: ജില്ലയിലെ വില്ലേജ് ഓഫിസുകൾ നവീകരിക്കുന്നതിന് ജില്ലഭരണകൂടം പദ്ധതി ആവിഷ്കരിക്കുന്നു. എൻജിനീയർമാരുടെ സംഘടനയായ ലെൻസ്ഫെഡി​െൻറ സഹായത്തോടെ എസ്റ്റിമേറ്റ് തയാറാക്കുമെന്ന് കലക്ടർ യു.വി. ജോസ് വില്ലേജ് ഓഫിസർമാരുടെ യോഗത്തിൽ അറിയിച്ചു. ജില്ലയിലെ 118 വില്ലേജ് ഓഫിസുകളിൽ ഭൂരിപക്ഷത്തിലും അടിസ്ഥാനസൗകര്യമില്ലെന്ന് വില്ലേജ് ഓഫിസർമാർ യോഗത്തിൽ അറിയിച്ചു. വില്ലേജ് ഓഫിസുകൾക്കാവശ്യമായ സ്ഥലം കണ്ടെത്തിയാൽ കെട്ടിടനിർമാണത്തിന് 50 ലക്ഷം വരെ സർക്കാറിൽ നിന്ന് ലഭ്യമാവും. വില്ലേജ് ഓഫിസുകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും നടപടി ഉണ്ടാവും. ഡാറ്റാ എൻട്രിക്കായി ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് സർക്കാറി​െൻറ അനുമതി തേടും. നാല് വർഷത്തിൽ അധികം ഒരിടത്ത് തന്നെ ജോലിയിൽ തുടരുന്ന വില്ലേജ് ഓഫിസർമാരെ മാറ്റുന്ന കാര്യം ആലോചിക്കും. സ്ഥലം മാറ്റപ്പെടുന്നവരെ അവരുടെ നാട്ടിൽ നിന്ന് അധികം ദൂെരയല്ലാത്ത ഇടങ്ങളിൽ പുനർനിയമിക്കും. വില്ലേജ് ഓഫിസുകളിലെ ജോലിയിൽ മറ്റ് ജീവനക്കാർക്കും ഉത്തരവാദിത്തം നൽകുന്നതിനായി ഓഫിസ് ഓർഡർ ഇറക്കും. അപേക്ഷകരുടെ തിരക്കു കാരണം ഓഫിസ് ജോലികൾ ചെയ്തുതീർക്കാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ഇതിന് പരിഹാരം കാണാൻ ആഴ്ചയിൽ ഒരു ദിവസം പൊതുജനങ്ങൾക്ക് സന്ദർശനമില്ലാത്ത ദിവസമായി നിശ്ചയിക്കാനും ആലോചിക്കുന്നുണ്ട്. വില്ലേജ് ഓഫിസുകൾ കൂടുതൽ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യം. അനധികൃത മണൽകടത്ത്, പാറ, ചെമ്മണ്ണ് ഖനനം എന്നിവക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് കലക്ടർ വില്ലേജ് ഓഫിസർമാർക്ക് നിർേദശം നൽകി. പുഴ, തോട് എന്നിവയുടെ ൈകേയറ്റത്തിനെതിരെയും ഗൗരവ ശ്രദ്ധ പുലർത്തനം. എ.ഡി.എം ടി. ജനിൽകുമാർ, സബ് കലക്ടർ വി. വിഘ്നേശ്വരി, അസി. കലക്ടർ സ്നേഹിൽകുമാർ സിങ് എന്നിവർ പങ്കെടുത്തു. സാമൂഹികനീതി ഓഫിസർ ഷീബ മുംതാസ് ധനസഹായ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story