Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചിത്ര,- ശിൽപ...

ചിത്ര,- ശിൽപ കലാകാരന്മാർക്ക് ഇൻഷുറൻസ്​ പരിരക്ഷ ഏർപ്പെടുത്തുന്നു

text_fields
bookmark_border
കോഴിക്കോട്: ചിത്ര--ശിൽപകല രംഗത്ത് പ്രവർത്തിക്കുന്ന 18നും 50നും മേധ്യ പ്രായമുള്ള കലാകാരന്മാർക്കായി കേരള ലളിതകല അക്കാദമി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. അക്കാദമിയുടെ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ഈ മേഖലയിലെ കലാകാരന്മാർക്കും അപേക്ഷിക്കാം. യോഗ്യരായ 500 കലാകാരന്മാരെ ആദ്യഘട്ടത്തിൽ പരിഗണിക്കും. അപേക്ഷകർ ഈ മേഖലയിൽ പ്രവർത്തിക്കുന്നതി​െൻറ രേഖകൾ, ബയോഡാറ്റ, ആധാറി​െൻറ പകർപ്പ്, വയസ്സ് തെളിയിക്കുന്ന രേഖ, ബാങ്ക് അക്കൗണ്ട് (ഐ.എഫ്.എസ്.സി കോഡ് സഹിതം) പാസ്ബുക്കി​െൻറ കോപ്പി, ജാതി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജനുവരി അഞ്ചിനകം 10 രൂപ ഫീസടച്ച് രജിസ്റ്റർ ചെയ്യണം. സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കലാകാരന്മാരും മുമ്പ് അപേക്ഷിച്ച കലാകാരന്മാരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷഫോറം അക്കാദമിയുടെ വെബ്സൈറ്റിലും www.lalithkala.org അക്കാദമി ഗ്യാലറികളിലും ലഭ്യമാണ്. തപാലിൽ ആവശ്യമുള്ളവർ സെക്രട്ടറി, കേരള ലളിതകല അക്കാദമി, തൃശൂർ -20 എന്ന വിലാസത്തിൽ സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം അപേക്ഷിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story