Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ്​ കാത്തിരിപ്പ്...

ബസ്​ കാത്തിരിപ്പ് കേന്ദ്രത്തി​െൻറ ബോർഡ് തകർത്തു

text_fields
bookmark_border
നടുവണ്ണൂർ: കോട്ടൂർ വാകയാട് പതിനൊന്ന് കണ്ടിയിൽ പ്രവാസി കോൺഗ്രസ് വാട്സ്ആപ് കൂട്ടായ്മ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തി​െൻറ ബോർഡ് സാമൂഹികവിരുദ്ധർ നശിപ്പിച്ചു. വാകയാട് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.വി. സുരേഷ് കുമാർ, അസ്കർ വാകയാട്, കെ.പി. ഹനീഫ, റസാഖ് കൊളോറത്ത്, കെ.പി. മജീദ്, ബിയേഷ് തിരുവോട്, ഷബീറലി, നദിം തിരുവോട്, എം.എൻ. ചന്ദ്രൻ എന്നിവർ വർ നേതൃത്വം നൽകി. നടുവണ്ണൂർ ശ്രീനരസിംഹ ക്ഷേത്രം ആറാട്ട് മഹോത്സവം 16ന് തുടങ്ങും നടുവണ്ണൂർ: നരസിംഹ ക്ഷേത്രം ആറാട്ടുമഹോത്സവം ഡിസംബർ 16 മുതൽ 21 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 16ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ക്ഷേത്രം ബാലവേദിയുടെ കലാപരിപാടികൾ, 17 ന് പ്രഭാഷണം, കഥകളി, 18 ന് രാത്രി പ്രഭാഷണം, നാടൻപാട്ട് മേള, പ്രതിഭകളെ ആദരിക്കുന്ന സമാദരം, 19 ന് 6.30 ഇരട്ടത്തായമ്പക, പ്രഭാഷണം, 20 ന് താലപ്പൊലിയോടും വാദ്യഘോഷങ്ങളോടും കൂടി പള്ളിവേട്ട എഴുന്നള്ളത്ത് ഉത്സവം, 21 ന് ആറാട്ട് സദ്യ, എന്നിവക്ക് ശേഷം കൊടിയിറക്കൽ എന്നിവ നടക്കും. തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. വാർത്തസമ്മേളനത്തിൽ ടി.കെ. രാംദാസ്, സജീവൻ മക്കാട്ട്, കെ.പി. ഗോപാലൻ, രാമചന്ദ്രൻ പരപ്പിൽ, കുഞ്ഞികൃഷ്ണൻ നായർ, രാജഗോപാലൻ, എം.കെ. രവീന്ദ്രൻ, ആർ. ബാലൻ, എൻ.കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story