Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവോളിതാരം എം.പി. ആദനെ...

വോളിതാരം എം.പി. ആദനെ ആദരിച്ചു

text_fields
bookmark_border
കൊടുവള്ളി: പന്നൂരിലെ മുൻ വോളി താരവും വായനശാല പ്രവർത്തകനുമായിരുന്ന എം.പി. ആദനെ യുവജനസംഘം ലൈബ്രറി റീഡിങ് റൂമി​െൻറ നേതൃത്വത്തിൽ ആദരിച്ചു. ഇൻറർനാഷനൽ വോളി താരം വി.കെ. കിഷോർ കുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.എ. സത്താർ അധ്യക്ഷത വഹിച്ചു. താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.സി. വേലായുധൻ മാസ്റ്റർ ആദനെ പൊന്നാടയണിയിച്ചു. വി.കെ. കിഷോർ കുമാർ ഉപഹാരസമർപ്പണം നടത്തി. പന്നൂർ പ്രദേശത്ത് നിന്ന് ആദ്യമായി കേരള പൊലീസിൽ എസ്.ഐ. സെലക്ഷൻ നേടിയ ടി.പി. ദിനേശിനുള്ള ഉപഹാരം വാർഡ് മെംബർ ജാഫർ അഷ്റഫ് നൽകി. ആദ്യകാല വോളി താരം വി.കെ. അമൃത് കുമാറിനെയും ചടങ്ങിൽ അനുമോദിച്ചു. കെ. അബ്ദുൽ ഖാദർ ഹാജി, പി. മുഹമ്മദ്, യൂസുഫ് ഹാജി, പി. ശ്രീധരൻ, പി.പി. ഭാസ്കരൻ, സി. അബ്ദുറസാഖ്, പി. അരവിന്ദാക്ഷൻ, ഇ.കെ.എം. പന്നൂർ, പി.പി. മൊയ്തീൻകോയ, ഇസ്മയിൽ കോട്ടക്കൽ, യു.പി. അബ്ദുസ്സമദ്, കെ. നൗഫൽ, എം. ബിജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story