Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാഷിസം സമസ്​തമേഖലയെയും ...

ഫാഷിസം സമസ്​തമേഖലയെയും പിടിമുറുക്കുന്നു ^ജസ്​റ്റിസ്​ പി.കെ. ഷംസുദ്ദീൻ

text_fields
bookmark_border
ഫാഷിസം സമസ്തമേഖലയെയും പിടിമുറുക്കുന്നു -ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ കോഴിക്കോട്: ഫാഷിസം ജീവിതത്തി​െൻറ സമസ്തമേഖലയെയും പിടിമുറുക്കി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ. 'വെറുപ്പിനെതിരെ സ്നേഹം' എന്ന തലക്കെട്ടിൽ സദ്ഭാവന കേരള സംഘടിപ്പിക്കുന്ന സദ്ഭാവനസംഗമത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രം വളച്ചൊടിച്ച് കെട്ടുകഥകളുണ്ടാക്കി ശാസ്ത്രബോധംതന്നെ തകർക്കുകയാണ് ഭരണകൂടം. ഭരണഘടനയുടെ അടിസ്ഥാനശിലകൾ അട്ടിമറിക്കപ്പെടുന്നു. ഇൗ സാഹചര്യത്തിൽ ധാർമികതയുടെയും സഹിഷ്ണുതയുടെയും സ്നേഹത്തി​െൻറയും പാഠങ്ങൾ വിദ്യാർഥികളിൽനിന്ന് തുടങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മതവിശ്വാസം സംഘർഷത്തിന് വേണ്ടിയുള്ളതല്ലെന്നും പരസ്പരസ്നേഹത്തി​െൻറ മൂല്യവത്തായ സംസ്കാരമാണ് മതത്തിലൂടെയും ഭക്തിയിലൂടെയും വളരേണ്ടതെന്നും വിഡിയോ കോൺഫറൻസിലൂടെ സംഗമത്തി​െൻറ ഉദ്ഘാടനം നിർവഹിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പി.കെ. പാറക്കടവ് അധ്യക്ഷത വഹിച്ചു. സൗദി മലയാളി സമാജത്തി​െൻറ സദ്ഭാവന പുരസ്കാരം കെ.പി. രാമനുണ്ണിക്ക് ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ കൈമാറി. ഡോ. ഖദീജ മുംതാസ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഫാ. ഡേവിസ് ചിറമ്മൽ, രാജു കെ. വാസു എന്നിവർ സംസാരിച്ചു. കെ.പി.എം. ഹാരിസ് സ്വാഗതവും ഷറഫുദ്ദീൻ കടേമ്പാട്ട് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story