Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗെയിൽ സമരം: പാർട്ടി...

ഗെയിൽ സമരം: പാർട്ടി പ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ്

text_fields
bookmark_border
മുക്കം: ഗെയിൽ വിരുദ്ധ സമരത്തിൽ പങ്കുചേർന്ന സി.പി.എം പാർട്ടി പ്രവർത്തകർക്ക് ലോക്കൽ കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ അംഗം ജി. അബ്ദുൽ അക്ബറിനും മാമ്പറ്റയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബിജുവിനുമാണ് ലോക്കൽ കമ്മിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. രണ്ട് പേരും ഗെയിൽ വിരുദ്ധ സമരത്തിൽ സജീവമായി രംഗത്തിറങ്ങിയിരുന്നു. മൂന്നു ദിവസമായി മുക്കത്ത് നടന്ന തിരുവമ്പാടി മണ്ഡലം ഏരിയ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മെംബർഷിപ് ഉദ്ഘാടനം മുക്കം: എൻ.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ പാർട്ടി തല മെംബർഷിപ് മുതിർന്ന അംഗം ചോലക്കൽ അഹമ്മദ് കുട്ടിക്ക് നൽകി ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.സി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ടി.കെ. സാമി മുഖ്യപ്രഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story