Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപകർ സാംസ്കാരിക...

അധ്യാപകർ സാംസ്കാരിക വളർച്ചയുടെ ചാലകശക്തി ^മാർ പോൾ ചിറ്റിലപ്പിള്ളി

text_fields
bookmark_border
അധ്യാപകർ സാംസ്കാരിക വളർച്ചയുടെ ചാലകശക്തി -മാർ പോൾ ചിറ്റിലപ്പിള്ളി തിരുവമ്പാടി: അധ്യാപകർ സാംസ്കാരിക വളർച്ചയുടെ ചാലക ശക്തിയാണെന്ന് ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പൂർവ മാനേജർ- അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോൺസിഞ്ഞോർ മാത്യു മാവേലിൽ അധ്യക്ഷത വഹിച്ചു. മോൺസിഞ്ഞോർ ആൻറണി കൊഴുവനാൽ, ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, സിസ്റ്റർ ഡീന, ഫാ. ആൻറണി പുരയിടത്തിൽ, ഫാ. ഷിബു കളരിക്കൽ, ഫാ. കുര്യാക്കോസ്, ഫാ. തോമസ് പുറപ്പന്താനം, ഫാ. ജോസ് ചിറകണ്ടത്തിൽ, പ്രധാനാധ്യാപകൻ അഗസ്റ്റിൻ മഠത്തി പറമ്പിൽ, ടി.ജെ. സണ്ണി, കെ.എം. സെബാസ്റ്റ്യൻ, അബ്ദുറഹ്മാൻ മാസ്റ്റർ, ജോളി മാത്യു എന്നിവർ സംസാരിച്ചു. തിരുവമ്പാടി പഞ്ചായത്തിൽ 10 തടയണകൾ നിർമിക്കും തിരുവമ്പാടി: ഹരിതകേരളം മിഷൻ ഒന്നാം വാർഷികത്തി​െൻറ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിൽ 10 തടയണകൾ നിർമിക്കും. കാളിയാമ്പുഴ, പുന്നക്കൽ, കക്കുണ്ട്, പൊന്നാങ്കയം, സിലോൺ കടവ്, മുണ്ടുമല തുടങ്ങിയ സ്ഥലങ്ങളിലാണ് തടയണകൾ നിർമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും തടയണകൾ നിർമിക്കും. പഞ്ചായത്തുതല ഉദ്ഘാടനം സിലോൺ കടവിൽ വൈസ് പ്രസിഡൻറ് ഗീതാ വിനോദ് നിർവഹിച്ചു. കൃഷി ഓഫിസർ പി. രാജശ്രീ, ഗീതാ പ്രശാന്ത്, കെ.കെ. ദിവാകരൻ, സുഹറ മുസ്തഫ, റോയ് തോമസ്, സ്മിതാബാബു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story