Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോഡൽ സ്​കൂളിലെ...

മോഡൽ സ്​കൂളിലെ ​കവർച്ച അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്​

text_fields
bookmark_border
കോഴിക്കോട്: മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നിരീക്ഷണ കാമറകളും സയന്‍സ് ലാബ് ഉപകരണങ്ങളും തകർക്കുകയും ഫുട്ബാളുകൾ അടക്കം കളിയുപകരണങ്ങൾ കവരുകയും ചെയ്തതിനു പിന്നില്‍ അഞ്ച് വിദ്യാര്‍ഥികള്‍. ഇവര്‍ക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. മോഡല്‍ സ്‌കൂളിലെ മൂന്നു വിദ്യാര്‍ഥികളും സ​െൻറ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടുവിദ്യാര്‍ഥികളുമാണ് മോഷണത്തിനും അക്രമപ്രവർത്തനത്തിനും പിന്നിൽ പ്രവർത്തിച്ചത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ജസ്റ്റിസ് ബോര്‍ഡിനു റിപ്പോർട്ട് നൽകുകയാണ് പൊലീസ് ചെയ്യുക. ട്യൂഷന്‍ സ​െൻററില്‍ ഒരുമിച്ചു പഠിക്കുന്നവരാണ് വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് കേസെടുത്തത്. കവർന്ന ഏതാനും സാധനങ്ങൾ ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌കൂള്‍ അധികൃതർ മോഷണ വിവരം അറിഞ്ഞത്. സ്റ്റുഡൻറ് പൊലീസ് കാഡറ്റിേൻറതുള്‍പ്പെടെ അഞ്ച് മുറികള്‍ നശിപ്പിക്കുകയും ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. അേന്വഷണത്തി​െൻറ ഭാഗമായി പൊലീസ് സ്കൂളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളടക്കം പരിശോധിച്ചിരുന്നു. ടൗണ്‍ എസ്‌.ഐ ശംബുനാഥിനാണ് കേസി​െൻറ അന്വേഷണ ചുമതല. നൂറുരൂപ നോട്ടുകൾ കീറി ഉപേക്ഷിച്ച നിലയിൽ പാവങ്ങാട്: പ്രചാരത്തിലുള്ള നൂറു രൂപ നോട്ടുകൾ കീറി ഒാവുചാലിൽ ഉപേക്ഷിച്ച നിലയിൽ. പാവങ്ങാട് പുത്തൂർ ക്ഷേത്രത്തിനു സമീപം വീടിന് മുന്നിലുള്ള ഒാവുചാലിലാണ് നൂറു രൂപ നോട്ടുകൾ തുണ്ടുകഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് നോട്ട് കഷണങ്ങളുടെ കൂമ്പാരം കണ്ടത്. എലത്തൂർ പൊലീസിൽ വിവരമറിയിച്ചതിനെതുടർന്ന് എസ്.െഎ ടി. രാമചന്ദ്ര​െൻറ നേതൃത്വത്തിൽ പൊലീസെത്തി കീറിയ നോട്ടുകൾ ശേഖരിച്ച് കൊണ്ടുപോയി. എത്ര രൂപയുടെ നോട്ടുകൾ ഉണ്ടെന്ന് തിട്ടപ്പെടുത്താൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. നോട്ട് കഷണങ്ങൾ കോടതിയിൽ ഹാജരാക്കിയ പൊലീസ് കേസെടുത്തു. മോഷ്ടിച്ച നോട്ടുകൾ കീറിയതോ മനോരോഗികൾ ചെയ്തതോ ആകാമെന്നാണ് പൊലീസ് നിഗമനം.
Show Full Article
TAGS:LOCAL NEWS 
Next Story