Top
Begin typing your search above and press return to search.
Madhyamam
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവൂരിൽ വീണ്ടും...

മാവൂരിൽ വീണ്ടും ഭ്രാന്തൻനായ്​ ആക്രമണം; നാട്ടുകാർ ഭീതിയിൽ

text_fields
bookmark_border
മാവൂർ: രണ്ടു മാസത്തിനിടെ മാവൂരിൽ മൂന്നാമതും ഭ്രാന്തൻനായുടെ ആക്രമണം. ഇത്തവണ വളർത്തുമൃഗങ്ങൾക്കാണ് കടിയേറ്റത്. പലരും തലനാരിഴക്കാണ് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിെലയാണ് നായ് ആക്രമണം തുടങ്ങിയത്. പാറമ്മൽ കൊന്നാരെ ഫൈസലി​െൻറ പശുവിനെയും പാറമ്മൽ, മാവൂർ ഭാഗങ്ങളിൽ നിരവധി പൂച്ചകൾ, പോത്ത്, കോഴി, തെരുവുനായ് തുടങ്ങിയവയെയുമാണ് കടിച്ചത്. മൂന്ന് പൂച്ചകളെ നായ് കടിച്ചുകൊന്നു. പാറമ്മൽ പള്ളിപ്പറമ്പിനുസമീപം നിർമാണത്തിലുള്ള വീട്ടിൽ പതുങ്ങിയിരുന്ന നായയെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മാവൂർ ഭാഗത്തേക്ക് ഒാടിയ നായ് മാവൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഒളിക്കുകയായിരുന്നു. കടന്നുേപാകുന്ന വഴിയിലെല്ലാം മൃഗങ്ങളെയും മറ്റും കടിച്ചു. പലരെയും ആക്രമിക്കാൻ തുനിഞ്ഞു. നൊട്ടിവീട്ടിൽ വീട്ടിനകത്ത് കയറി സ്ത്രീയെ കടിക്കാൻ ശ്രമിച്ചു. നായയെ പിടികൂടാൻ നാട്ടുകാരോടൊപ്പം മാവൂർ പൊലീസും രംഗത്തിറങ്ങിയെങ്കിലും സാധിച്ചില്ല. സമൂഹമാധ്യമങ്ങളിലൂടെയും ഗ്രാമപഞ്ചായത്തിൽനിന്നും ജാഗ്രതാ സന്ദേശം പ്രചരിച്ചതോടെ ജനം ഭീതിയിലായി. തുടർന്ന് ഉച്ചക്കുശേഷം വീണ്ടും പ്രത്യക്ഷപ്പെട്ട നായ കണിയാത്ത്, ൈപപ്പ്ലൈൻ ഭാഗങ്ങളിൽ ആക്രമണം തുടങ്ങി. നായയെ സന്ധ്യയോടെ പാറമ്മൽ കല്ലുവെട്ടുകുഴിയിൽെവച്ച് നാട്ടുകാർ എറിഞ്ഞുകൊല്ലുകയായിരുന്നു. ഒക്ടോബർ 20ന് മാവൂരിൽ ഭ്രാന്തൻനായുടെ ആക്രമത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. അന്ന് രാവിലെ മുതൽ വൈകീട്ട് വരെ ഒാടിനടന്ന നായ വളർത്തുമൃഗങ്ങളെയും മറ്റു നായ്ക്കളെയും കടിച്ചിരുന്നു. നവംബർ 17ന് അടുവാട്, കോട്ടക്കുന്ന് ഭാഗങ്ങളിൽ മറ്റൊരു നായുടെ ആക്രമത്തിൽ മൂന്ന്പേർക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ചയും നായ്ക്കൾക്കടക്കം കടിയേറ്റതോടെ ജനം കൂടുതൽ ഭീതിയിലായിരിക്കുകയാണ്. മാവൂർ സ്റ്റേഷൻ പരിധിയിൽ കൊടിതോരണങ്ങൾക്ക് നിയന്ത്രണം മാവൂർ: സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം. തിങ്കളാഴ്ച മാവൂർ പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ പി. മുരളീധര​െൻറ നേതൃത്വത്തിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം. വൈദ്യുതി പോസ്റ്റുകളിൽ എഴുതുന്നത് നിർത്താനും നിലവിലുള്ള എഴുത്തുകൾ മായ്ച്ചുകളയാൻ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെടാനും തീരുമാനിച്ചു. പോസ്റ്റുകളിെല കൊടിതോരണങ്ങൾ ഒരാഴ്ചക്കകം അതത് രാഷ്്്ട്രീയ പാർട്ടികൾ നീക്കും. ഒരാഴ്ചക്കകം മാറ്റിയില്ലെങ്കിൽ കെ.എസ്.ഇ.ബി അധികൃതർ എടുത്തുമാറ്റും. പൊതുസ്ഥലങ്ങളിൽ പരിപാടിയുടെ അഞ്ച് ദിവസം മുമ്പ് മാത്രമേ കൊടിതോരണങ്ങൾ െവക്കാവൂ. ബോർഡ് കൊടിതോരണങ്ങൾ എന്നിവ വെക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തർക്കം ഉണ്ടായാൽ നേതാക്കൾ പരസ്പരം സംസാരിച്ച് തീർക്കുകയും സബ് ഇൻസ്പെക്ടറെ വിവരം അറിയിക്കുകയും ചെയ്യണം.
Show Full Article
TAGS:LOCAL NEWS 
Next Story