Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനങ്ങൾക്ക്​...

ജനങ്ങൾക്ക്​ ആശ്വാസമാകുന്ന ഒന്നും മോദി ചെയ്തില്ല ^വിജയരാഘവൻ

text_fields
bookmark_border
ജനങ്ങൾക്ക് ആശ്വാസമാകുന്ന ഒന്നും മോദി ചെയ്തില്ല -വിജയരാഘവൻ കോഴിക്കോട്: രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസം പകരുന്ന ഒരു കാര്യവും നരേന്ദ്ര മോദി സർക്കാർ ചെയ്തിട്ടില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ. സി.പി.എം ടൗൺ ഏരിയസമ്മേളനത്തി​െൻറ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു സർക്കാറിനും കോർപറേറ്റുകളുടെ സഹായത്തോടെ മാത്രം ദീർഘകാലം ഭരിക്കാനാവില്ല. അങ്ങനെ കഴിയുമായിരുന്നെങ്കിൽ കോൺഗ്രസ് ഇപ്പോഴും ഇന്ത്യ ഭരിക്കുമായിരുന്നു. ജനങ്ങൾ അവരുടെ ജീവിതസാഹചര്യങ്ങൾക്ക് അനുസരിച്ച് നിലപാടുകൾ സ്വീകരിക്കും. രാജ്യത്തെ ജനങ്ങളെ അവഗണിച്ച് ഒരു സർക്കാറിനും മുന്നോട്ടുപോകാനാകില്ല. ബി.ജെ.പി ഭരണത്തി​െൻറ നയവൈകല്യങ്ങളെ തിരിച്ചറിയുകയും അതിനെതിരെ പ്രക്ഷോഭം നടത്തുകയും ചെയ്യുന്ന പാർട്ടി സി.പി.എം മാത്രമാണ്. അതുകൊണ്ടാണ് സി.പി.എമ്മി​െൻറ ഓഫിസുകളും നേതാക്കന്മാരെയും ആക്രമിക്കാൻ ആർ.എസ്.എസുകാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതലക്കുളം മൈതാനത്ത് നടന്ന സമ്മേളനത്തിൽ ഏരിയ സെക്രട്ടറി കെ. ദാമോദരൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്കുമാർ എം.എൽ.എ, ജില്ലകമ്മിറ്റി അംഗങ്ങളായ പി.എ. മുഹമ്മദ് റിയാസ്, എം. മോഹനൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ മീര ദർശക് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തി​െൻറ ഭാഗമായി നഗരത്തിൽ ബഹുജനറാലിയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story