Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീട് വെക്കാൻ വിലക്ക്;...

വീട് വെക്കാൻ വിലക്ക്; കോൺഗ്രസ് പകലന്തി സമരം നടത്തി

text_fields
bookmark_border
പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കോഴിക്കോടൻ കുന്ന് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വീടുകൾക്ക് അനുമതി നിഷേധിക്കുന്ന വ്യവസായമേഖല പ്രഖ്യാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പകലന്തി സമരം നടത്തി. കോഴിക്കോട് അർബൻ മാസ്റ്റർ പ്ലാൻ 2035 ൽ ഉൾപ്പെട്ട 11, 12, 13 വാർഡുകളിലെ വിവിധ സർവേ നമ്പറുകളിലാണ് വീട് വെക്കാൻ വിലക്ക്. മാസ്റ്റർ പ്ലാനിൽ ഈ പ്രദേശങ്ങളെ ഇൻഡസ്ട്രിയൽ പ്രമോഷൻ സോൺ ആയി ഉൾപ്പെടുത്തിന്നെ കാരണത്താലാണ് നിർമാണത്തിനുള്ള അനുമതി നിഷേധിക്കുന്നത്. കോഴിക്കോട് കോർപറേഷൻ, രാമനാട്ടുകര, ഫറോക്ക് നഗരസഭകൾ, കടലുണ്ടി, ഒളവണ്ണ ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ് കോഴിക്കോട് അർബൻ മാസ്റ്റർ പ്ലാൻ 2035 ൽ ഉൾപ്പെടുന്നത്. ഡി.സി.സി മുൻ പ്രസിഡൻറ് കെ.സി. അബു സമരം ഉദ്ഘാടനം ചെയ്തു. എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ചോലക്കൽ രാജേന്ദ്രൻ, എ. ഷിയാലി, രമ്യാ ഹരിദാസ്, ടി.പി. ഹസൻ, പി.കണ്ണൻ, എം. റെനിൽ കുമാർ, കെ.സുജിത്ത്, മഠത്തിൽ അബ്ദുൽ അസീസ്, സബിഷ രാജേഷ്, എ.എം. പുഷ്പ, ടി. സജീവൻ, ഒ. കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story