Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലബാർ ഗ്രൂപ്പിെൻറ...

മലബാർ ഗ്രൂപ്പിെൻറ മെഡിക്കൽ ക്യാമ്പും ഭവനനിർമാണ ധനസഹായ വിതരണവും

text_fields
bookmark_border
കുറ്റിക്കാട്ടൂർ: മലബാർ ഗ്രൂപ് സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി മലബാർ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ കുറ്റിക്കാട്ടൂരിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നിർധനർക്ക് ഭവന നിർമാണ ധനസഹായവും നൽകി. ഇഖ്റ ഹോസ്പിറ്റൽ, എം.വി.ആർ കാൻസർ സ​െൻറർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഭവന നിർമാണ സഹായം എം.കെ. രാഘവൻ എം.പി വിതരണം ചെയ്തു. എം.വി.ആർ കാൻസർ സ​െൻറർ ഓങ്കോളജി വിഭാഗം മേധാവി ഡോ. ദിനേശ് മാകുനി കാൻസർ ബോധവത്കരണ ക്ലാസെടുത്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. മലബാർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. നിഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് സമീന വെള്ളക്കാട്ട്, പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത, വൈസ് പ്രസിഡൻറ് കുന്നുമ്മൽ ജുമൈല, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. ഷറഫുദ്ദീൻ, ഇഖ്റ ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പി.സി. അൻവർ, തണൽ വടകര ഡയറക്ടർ ഡോ. ഇദ്രീസ്, എം.വി.ആർ കാൻസർ സ​െൻറർ മാർക്കറ്റിങ് മാനേജർ ശ്രീയുഷ് ശ്രീനിവാസ്, കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന പ്രസിഡൻറ് എ.ടി. ബഷീർ ഹാജി, വി. അനിൽകുമാർ, എ. ഷിയാലി, മൂസ മൗലവി എന്നിവർ സംസാരിച്ചു. മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു. malabar22.jpg മലബാർ ഗ്രൂപ്പി​െൻറ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ഭവനനിർമാണ ധനസഹായ വിതരണവും മെഡിക്കൽ ക്യാമ്പി​െൻറ ഉദ്ഘാടനവും മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കുന്നു. എം.കെ. രാഘവൻ എം.പി, കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. നിഷാദ് എന്നിവർ സമീപം
Show Full Article
TAGS:LOCAL NEWS 
Next Story