Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.എം നിലപാട്...

സി.പി.എം നിലപാട് രാഷ്​ട്രീയ വഞ്ചന -^വെൽഫെയർ പാർട്ടി

text_fields
bookmark_border
സി.പി.എം നിലപാട് രാഷ്ട്രീയ വഞ്ചന --വെൽഫെയർ പാർട്ടി മുക്കം: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറിയുടെ പ്രസ്താവന രാഷ്ട്രീയ വഞ്ചനയാണെന്ന് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ തെരെഞ്ഞടുപ്പ് സമയത്ത്, മുക്കം മുനിസിപ്പാലിറ്റിയിലും കൊടിയത്തൂർ, കാരശ്ശേരി, കോടഞ്ചേരി, പഞ്ചായത്തുകളിലും സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറി ടി. വിശ്വൻ, കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ വിനോദ്, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല, ജോണി എടശ്ശേരി, സുന്ദരൻ മാസ്റ്റർ, കെ.ടി ശ്രീധരൻ, കെ.ടി വിനു, ജോളി ജോസഫ് ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് പരസ്പര ധാരണ പ്രകാരമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. -ഇതി​െൻറ ഫലമാണ് ചിലയിടങ്ങളിൽ ഭരണമാറ്റം സംഭവിച്ചതും മറ്റിടങ്ങളിൽ ഭരണം നിലനിർത്തിയതും. ഈ ധാരണപ്രകാരം അഞ്ചു വർഷം പൂർത്തീകരിക്കൽ രാഷ്ട്രീയ മര്യാദയാണ്. ഇതിന് വിരുദ്ധമായി സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റിക്ക് നിലപാട് ഉണ്ടെങ്കിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ വിജയിച്ച പഞ്ചായത്ത്, മുനിസിപ്പൽ ഭരണവും സ്ഥാനമാനങ്ങളും രാജി വെക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. ലിയാഖത്ത് മുറമ്പാത്തി, റഫീഖ് കുറ്റ്യോട്ട്, അസീസ് തോട്ടത്തിൽ, സഫീറ കൊളായിൽ, സഫിയ ടീച്ചർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story