Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഹനപരിശോധനയിൽ 35...

വാഹനപരിശോധനയിൽ 35 ബസുകൾക്കെതിരെ നടപടി

text_fields
bookmark_border
കക്കോടി: അപകടം തുടർക്കഥയായതോടെ ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്ന് മോേട്ടാർ വാഹന വകുപ്പും പൊലീസും പരിശോധന നടത്തി. പരിശോധനയിൽ 35 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. സ്പീഡ് ഗവർണർ വിച്ഛേദിച്ച് സർവീസ് നടത്തിയ പത്ത് ബസുകൾക്കെതിെരയും യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയായ തരത്തിൽ എക്സിറ്റ് ബ്ലോക്ക് ചെയ്ത് സർവിസ് നടത്തിയ നാല് ബസുകൾക്കെതിരെയും എയർഹോൺ ഉപയോഗിച്ച എട്ട് വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. ഹാൻഡ് ബ്രേക്ക് ഇല്ലാതെ ഒാടിച്ച നാല് വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. മെക്കാനിക്കൽ കണ്ടീഷൻ അല്ലാത്ത രണ്ട് ബസുകളുടെ ഫിറ്റ്നസ് റദ്ദ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ട് ബസ് ഡ്രൈവർമാർക്കെതിരെയും നടപടിയെടുത്തു. ആർ.ടി.ഒ സി.ജെ. പോൾസൺ, ട്രാഫിക് നോർത്ത് അസി. കമീഷണർ പി.കെ. രാജു, എം.വി.െഎ പി. സുനീഷ്, എ.എം.വി.െഎമാരായ എം. ജിനേഷ്, വി.പി. രാജേഷ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story