Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപന്നിഫാം അടച്ചുപൂട്ടണം

'പന്നിഫാം അടച്ചുപൂട്ടണം'

text_fields
bookmark_border
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 17ാം വാർഡിലെ കൂടാംപൊയിലിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടണമെന്ന് എൻ.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി പഞ്ചായത്ത് ഭരണസമിതിയോടാവശ്യപ്പെട്ടു. സമീപവാസികൾക്കും നാട്ടുകാർക്കും ശല്യമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന പന്നിഫാമിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കാത്ത പക്ഷം ജനകീയപ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ.സി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ടി.കെ സാമി, അബ്ദുല്ല കുമാരനെല്ലൂർ, റസാഖ് നല്ലളത്തിൽ, പ്രേമൻ മുത്തേരി, മണി മാമ്പറ്റ, ചേക്കുട്ടി കൊടിയത്തൂർ, സി. അഹമ്മദ് കുട്ടി, പി.കെ വാസു, റഹ്മത്ത് പറശ്ശേരി, സുബ്രഹ്മണ്യൻ കുന്തംതൊടിക, അസീസ് കുണ്ടുങ്ങൽ, വി. നാരായണൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story