Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവ് വിൽപനക്കിടെ...

കഞ്ചാവ് വിൽപനക്കിടെ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കോഴിക്കോട്: വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപനക്കായി കൊണ്ടുവന്ന 25 പാക്കറ്റ് കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പെരുങ്കുഴിപ്പാടം ബാബുരാജ് എന്ന തലവൻ ബാബു(50 ), നടുവട്ടം സ്വദേശി മുഫിയാസ്(23) എന്നിവരാണ് അറസ്റ്റിലായത്. മുമ്പ് കഞ്ചാവ് കേസിൽ ഉൾപ്പെട്ട ആളുകളെ കേന്ദ്രീകരിച്ച് കോഴിക്കോട് ആൻറി നാർക്കോട്ടിക്ക് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കസബ െപാലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ബാബുവും ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുഫിയാസും പിടിയിലായത്. ബാബുരാജ് കഴിഞ്ഞ കുറച്ചുകാലമായി പാളയം മാർക്കറ്റ്, കോർപറേഷൻ സ്റ്റേഡിയം പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവ് വിൽപന നടത്തിവരുകയായിരുന്നു. കസബ എസ്.ഐ സിജിത്തി​െൻറ നേതൃത്വത്തിൽ കോഴിക്കോട്സിറ്റി ആൻറി നാർക്കോട്ടിക്ക് സ്ക്വാഡും കസബ പൊലീസും ചേർന്നാണ് സ്റ്റേഡിയം പരിസരത്തുവെച്ച് ഇയാളെ പിടികൂടിയത്. നടുവട്ടത്ത് വെച്ചാണ് മുഫിയാസ് പൊലീസി​െൻറ വലയിലായത്. ഏതാനും മാസങ്ങൾക്കുമുമ്പ് മോഷ്ടിച്ച വാഹനവുമായി കഞ്ചാവ് വിൽപന നടത്തിയ കേസിൽ ആൻറി നാർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടിയ മുഫിയാസി​െൻറ പേരിൽ നല്ലളം പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ നിലവിലുണ്ട്. ഇൗ കേസുകളിൽ ജയിലിലായിരുന്ന മുഫിയാസ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് വിൽപന തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story