Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എസ്​.എസ്​ പബ്ലിക്​...

എം.എസ്​.എസ്​ പബ്ലിക്​ സ്​കൂളിൽ കൃഷി വിളവെടുപ്പ്​

text_fields
bookmark_border
കോഴിക്കോട്: മാവിളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ നട്ടുവളർത്തിയ പച്ചക്കറികളുടെ വിളവെടുപ്പ് ലോക മണ്ണുദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്നു. വിളവെടുപ്പ് പുതിയറ കൃഷിഭവനിലെ അഗ്രികൾചറൽ ഒാഫിസർ എ. ഇസ്മാഇൗൽ ഉദ്ഘാടനം ചെയ്തു. വിളവെടുപ്പ് നടത്തിയ കപ്പയും പച്ചക്കറിയും കാർഷിക ക്ലബ് അംഗങ്ങളായ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. കൃഷി ഒാഫിസർ ബീന, സ്കൂൾ പ്രിൻസിപ്പൽ പി. ഹരിദാസ്, സെക്രട്ടറി എ.പി. കുഞ്ഞാമു, കൃഷി ഒാഫിസർ രൂപക്, പ്രമോദ്, സുധീർ, ഉഷാകുമാരി, ഗ്രീൻ ക്ലബ് കോ ഒാഡിനേറ്റർ ബിന്ദു എന്നിവർ സംസാരിച്ചു. കായികമേള കോഴിക്കോട്: പുതിയങ്ങാടി അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളി​െൻറ 23ാം കായിക മേള മുൻ ഇന്ത്യൻ ഫുട്ബാൾ താരം കെ.പി. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ എ.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.എം. ഫർസാന ഉപഹാരം നൽകി. കുട്ടികളുടെ മാർച്ച് പാസ്റ്റും കായിക പ്രദർശനങ്ങളും അരങ്ങേറി. സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ.കെ. ശംസുദ്ദീൻ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story