Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാമ്പത്തിക...

സാമ്പത്തിക സംവരണനിലപാട്​ ദുരൂഹമെന്ന്​ കെ.പി.എം.എസ്​

text_fields
bookmark_border
കോഴിക്കോട്: സാമ്പത്തിക സംവരണനിലപാട് ദുരൂഹമാണെന്നതിനാൽ ഭരണഘടന ഉറപ്പുനൽകുന്ന സംവരണ അവകാശങ്ങൾ നിഷേധിക്കുന്ന നടപടികളിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള പുലയർ മഹാസഭ ആവശ്യപ്പെട്ടു. ദേവസ്വം മേഖലയിൽ അഹിന്ദുക്കൾക്ക് നീക്കിവെച്ച 18 ശതമാനം ഉദ്യോഗം പട്ടിക ജാതിക്കാർക്ക് മാറ്റിവെക്കണം. സംവരണ വിഷയത്തിൽ സമാന മനസ്കരുമായി യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഇൗ മാസം ഏഴിന് കോഴിക്കോട്ട് ജില്ല കൺെവൻഷനും 11ന് സെക്രേട്ടറിയറ്റിലേക്ക് മാർച്ചും സംഘടിപ്പിക്കും. അംബേദ്കർ ചരമദിനത്തോടനുബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിക്കും ഗവർണർക്കും 10 ലക്ഷം കത്തുകൾ അയക്കാനും തീരുമാനിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി സി.കെ. സുനിൽ ലാൽ, ജിബീഷ് കാവിൽ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story