Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈയെത്തും ദൂരത്ത്:...

'കൈയെത്തും ദൂരത്ത്': സർട്ടിഫിക്കറ്റ്​ വിതരണം നാളെ മുഖ്യമന്ത്രി നിർവഹിക്കും

text_fields
bookmark_border
കോഴിക്കോട്: ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച 'കൈയെത്തും ദൂരത്ത്' അദാലത്തിലൂടെ ഡിസബിലിറ്റി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും ലീഗൽ ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റിനും അർഹത നേടിയവർക്ക് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. ജെ.ഡി.ടി ഇസ്ലാം ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിലാണ് സർട്ടിഫിക്കറ്റ് വിതരണം. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. 2404 മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകളും 747 ലീഗൽ ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റുകളുമാണ് വിതരണം ചെയ്യുന്നത്. കലക്ടർ യു.വി. ജോസി​െൻറ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ അദാലത്ത് നടത്തിയിരുന്നു. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന് 10,072 അപേക്ഷകൾ ലഭിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story