Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോഡൽ സ്​കൂളിൽ...

മോഡൽ സ്​കൂളിൽ അക്രമികളുടെ വിളയാട്ടം: പൊലീസ്​ തെളിവുകൾ ശേഖരിച്ചു

text_fields
bookmark_border
കോഴിക്കോട്: മോഷണവും മോഷ്ടാക്കളുടെ വിളയാട്ടവും നടന്ന മാനാഞ്ചിറ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ മുറികളിൽനിന്ന് വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്കൂളിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കവർച്ചക്കുപയോഗിച്ചതായി കരുതുന്ന കമ്പിപ്പാരയും ചുറ്റികയും സ്കൂൾ വളപ്പിൽനിന്ന് നേരത്തേ കണ്ടെത്തിയിരുന്നു. 20 ഫുട്ബാൾ, രണ്ട് മേശ, അഞ്ച് നിരീക്ഷണ കാമറകൾ തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം സ്കൂളിൽനിന്ന് കവർന്നത്. സ്കൂളി​െൻറ അഞ്ച് ക്ലാസ് മുറികളുടെ വാതിലും ഫർണിച്ചറുകളും നിരവധി ഒാടുകളും തകർത്തിരുന്നു. മുമ്പ് രണ്ടുതവണയും സ്കൂളിൽ മോഷണം നടന്നിരുന്നു. അന്ന് പ്രൊജക്ടർ, ആംബ്ലിഫയർ തുടങ്ങിയവയായിരുന്നു കവർന്നത്. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ആനിമോൾ കുര്യൻ തുടങ്ങിയവർ സ്കൂൾ സന്ദർശിച്ചു. സാമൂഹിക വിരുദ്ധരാണോ കവർച്ചക്കും അക്രമപ്രവർത്തനത്തിനും പിന്നിലെന്ന് സംശയമുണ്ട്. സ്കൂളി​െൻറ ചുറ്റുമതിൽ ഉയർത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പി.ടി.എ നഗരസഭയെ സമീപിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story