Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രദീപ്​ത സ്​മരണ...

'പ്രദീപ്​ത സ്​മരണ' ഇന്ന്​ അവസാനിക്കും

text_fields
bookmark_border
കോഴിക്കോട്: എഴുത്തുകാരനും അധ്യാപകനുമായിരുന്ന ഡോ. പ്രദീപൻ പാമ്പിരിക്കുന്നി​െൻറ അനുസ്മരണമായ 'പ്രദീപ്ത സ്മരണ' ബുധനാഴ്ച അവസാനിക്കും. രണ്ടാം ദിനമായ ചൊവ്വാഴ്ച നടന്ന പ്രദീപൻ അനുസ്മരണ സമ്മേളനം അബ്ദുൽ ഹഖ് ഉർദു സർവകലാശാല വൈസ് ചാൻസലർ ഡോ. മുസഫർ അലി ഷഹ്മീരി ഉദ്ഘാടനം ചെയ്തു. വ്യക്തികളുെട കഴിവുകൾക്ക് ജാതിയും മതവുമില്ല. ജാതീയതയെ മറികടക്കാൻ വ്യക്തികൾ അവരവരുടെ കഴിവുകളെ പോഷിപ്പിക്കണമെന്ന് ഡോ. മുസഫർ അലി ഷഹ്മീരി പറഞ്ഞു. അനിൽകുമാർ തിരുവോത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 'ഏകജീവിതാനശ്വരഗാനം- പ്രദീപൻ പാമ്പിരിക്കുന്ന്' എന്ന പുസ്തകം ഡോ. ഖദീജ മുംതാസ്, ഒ.പി. സുരേഷിന് നൽകി പ്രകാശനം ചെയ്തു. ഇ.വി രാമകൃഷ്ണൻ, കൽപറ്റ നാരായണൻ, നകുലൻ എന്നിവർ സംസാരിച്ചു. എം. സത്യൻ സ്വാഗതവും വി.ടി. സുരേഷ് നന്ദിയും പറഞ്ഞു. ഗായിക മഴ അവതരിപ്പിച്ച മെഹ്ഫിലും അരങ്ങേറി. സെമിനാർ ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. കെ.ഇ.എൻ കുഞ്ഞഹമ്മദ്, ഡോ. എം.ബി. മനോജ്, രാജേന്ദ്രൻ എടത്തുംകര, സജീഷ് നാരായണൻ, ഡോ. യു. ഹേമന്ത് കുമാർ, ഡോ. വി. അബ്ദുൽ ലത്തീഫ്, വി. ബിനോയ്, ഇ.പി. സോണിയ, പ്രകാശൻ ചേവായൂർ എന്നിവർ സംസാരിച്ചു. ഷംസാദ് ഹുസൈൻ, ഡോ. ജി. ഉഷാകുമാരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കേരള സാഹിത്യ അക്കാദമിയും പ്രദീപൻ പാമ്പിരിക്കുന്ന് അനുസ്മരണ സമിതിയും ചേർന്നാണ് 'പ്രദീപ്ത സ്മരണ' നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story