Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാനാഞ്ചിറ സ്​ക്വയർ...

മാനാഞ്ചിറ സ്​ക്വയർ വീണ്ടും പരസ്യ നിരോധിത മേഖലയാകും

text_fields
bookmark_border
കോഴിക്കോട്: പുതുവർഷത്തിൽ മാനാഞ്ചിറ സ്ക്വയർ വീണ്ടും പരസ്യ നിരോധിത മേഖലയാവുന്നു. മേയർ തോട്ടത്തിൽ രവീന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. നേരത്തേ മാനാഞ്ചിറ പരസ്യ നിരോധിത മേഖലയായി നഗരസഭ കൗൺസിൽ യോഗം തീരുമാനമെടുത്തുവെങ്കിലും ഏറെനാളായി ഇവിടെ പരസ്യങ്ങളും കൊടി തോരണങ്ങളും നിറയുന്ന കാഴ്ചയായിരുന്നു. ഇതോെടയാണ് വീണ്ടും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചത്. യോഗത്തിലെ തീരുമാനപ്രകാരം നിലവിലുള്ള പരസ്യ ബോർഡുകളും കൊടി തോരണങ്ങളും ഡിസംബർ 31നകം, സ്ഥാപിച്ചവർതന്നെ എടുത്തുമാറ്റണം. അല്ലാത്തപക്ഷം 31ന് വൈകീട്ട് നഗരസഭ മുഴുവൻ നീക്കംചെയ്യും. ജനുവരി ഒന്നുമുതൽ രാഷ്ട്രീയ പാർട്ടികളുടെയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ ബോർഡുകളോ ബാനറുകളോ െകാടി തോരണങ്ങളോ െകട്ടാൻ അനുവദിക്കില്ല. പരസ്യങ്ങൾ സ്ഥാപിച്ചാൽ നഗരസഭ അധികൃതർ ഇവ എടുത്തുമാറ്റുകയും നിയമനടപടി കൈക്കൊള്ളുകയും ചെയ്യും. മാനാഞ്ചിറ സ്ക്വയർ, ചുറ്റുമതിൽ, നടപ്പാതയോട് ചേർന്നുള്ള കമ്പിവേലി എന്നിവിടങ്ങളിലാണ് പരസ്യത്തിന് നിരോധനം. നഗരത്തിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾ പരിപാടി കഴിഞ്ഞാലുടൻ ബന്ധപ്പെട്ട സംഘടനകൾതന്നെ എടുത്തുമാറ്റണമെന്നും അല്ലാത്തപക്ഷം നഗരസഭ നടപടി കൈക്കൊള്ളുമെന്നും മേയർ അറിയിച്ചു. െഡപ്യൂട്ടി മേയർ മീര ദർശക്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. ബാബുരാജ്, എം.സി. അനിൽകുമാർ, കൗൺസിലർമാരായ നമ്പിടി നാരായണൻ, സി. അബ്ദുറഹിമാൻ, പി.എം. സുരേഷ് ബാബു, പി. കിഷൻചന്ദ്, എൻ.പി. പത്മനാഭൻ, ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. മൊയ്തീൻേകായ, സി.പി. ഹമീദ്, മുസ്തഫ പാലാഴി, പി.ടി. ആസാദ്, എൻ.വി. ബാബുരാജ്, കെ.പി. ശിവദാസൻ, കെ.ബി. ജയാനന്ദ്, പി.വി. നവീന്ദ്രൻ, പി.ആർ. സുനിൽ സിങ് തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story