Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്വിറ്റർ താരം...

ട്വിറ്റർ താരം മോദിതന്നെ; പിന്നാലെ 37.5 ദശലക്ഷം പേർ

text_fields
bookmark_border
ന്യൂഡൽഹി: ട്വിറ്ററിൽ ഇന്ത്യയുടെ താരം പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ. 2016ൽ 24.6 ദശലക്ഷം പേരാണ് മോദിയെ പിന്തുടർന്നിരുന്നതെങ്കിൽ ഇൗ വർഷം അവസാനിക്കാറാകുേമ്പാഴേക്കും അവരുടെ എണ്ണം 52 ശതമാനം വർധിച്ച് 37.5 ദശലക്ഷമായി. ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ട്വിറ്റർ ആരാധകരിൽ 61 ശതമാനം വർധനയുണ്ടായെങ്കിലും അത് മോദിയുടേതുമായി താരതമ്യം ചെയ്യുേമ്പാൾ നേരിയതാണ്. ഇപ്പോൾ കോഹ്ലിക്ക് പിന്നിൽ 20.8 ദശലക്ഷം പേരാണ് ഉള്ളതെങ്കിൽ കഴിഞ്ഞവർഷം ഇത് 12.9 ദശലക്ഷമായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെൻഡുൽകറുടെ ട്വിറ്റർ പിന്തുടരുന്നവരിൽ 56 ശതമാനം വർധനയുണ്ടായിട്ടുണ്ട്. രാജ്യത്ത് ട്വിറ്ററിൽ ഏറ്റവും പിന്തുണക്കാരുള്ളവരുടെ ആദ്യ പത്തിൽ ഇതാദ്യമായാണ് കോഹ്ലിയും സചിനും ഇടംപിടിക്കുന്നത്. ബോളിവുഡ് നടന്മാരായ അമിതാഭ് ബച്ചൻ, ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, ആമിർ ഖാൻ, ദീപിക പദുകോൺ, ഹൃതിക് റോഷൻ എന്നിവരാണ് ട്വിറ്ററിലെ ഇന്ത്യൻ മുൻനിരക്കാർ. ഷാറൂഖിന് 30.9 ദശലക്ഷം പിൻഗാമികളും സൽമാന് 28.5 ദശലക്ഷം പിന്തുടർച്ചക്കാരുമുണ്ട്. 2017ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്താൻ ഫൈനൽ പോരാട്ടമാണ് കഴിഞ്ഞവർഷം ഏറ്റവുമധികം ട്വീറ്റുകൾ പിറന്ന സംഭവം. ചരക്ക് സേവന നികുതി, സുപ്രീംകോടതിയുടെ മുത്തലാഖ് വിധി എന്നിവയും ഇൗ വർഷം ട്വിറ്ററിൽ ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കിയ സംഭവങ്ങളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story