Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂർവ വിദ്യാർഥികളുടെ...

പൂർവ വിദ്യാർഥികളുടെ പൂർണ വിവരങ്ങളുമായി സംസ്​ഥാനത്തെ ആദ്യ വിദ്യാലയം

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും പഴയ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയവരുടെ പൂർണവിവരങ്ങളുമായി വെബ് സൈറ്റ് പുറത്തിറങ്ങി. 225 കൊല്ലം പൂർത്തിയായ െസൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വതന്ത്ര ഭാരതം നിലവിൽവന്ന ശേഷം പഠിച്ച 18,000 ത്തോളം വിദ്യാർഥികളുടെയും അവരെ പഠിപ്പിച്ച മുന്നൂറോളം അധ്യാപകരുടെയും സമഗ്രവിവരങ്ങളടങ്ങിയതാണ് വെബ് സൈറ്റ്. 1793ൽ സ്ഥാപിച്ച സ​െൻറ് ജോസഫ്സിന് തൊട്ടുപിറകിലുള്ളത് 1797ൽ സ്ഥാപിച്ച ആലപ്പുഴ മാവേലിക്കര ഗവ. എൽ.പിസ്കൂളാണ്. 1947-48 കൊല്ലം ആറാം തരം പൂർത്തിയാക്കിയ 62 പേരുടെ ബാച്ച് മുതൽ ഇക്കഴിഞ്ഞ 2017 മാർച്ചിൽ എസ്.എസ്.എൽ.സിയും പ്ലസ്ടുവും പൂർത്തിയായവരുടേതു വരെ 70 ബാച്ചുകളുെട വിവരങ്ങളാണ് സൈറ്റിലുള്ളത്. 1947ൽ രാജ്യം സ്വതന്ത്രമാവുേമ്പാൾ പ്രധാനാധ്യാപകനായിരുന്ന മംഗലാപുരത്തുകാരൻ ഫാ. ജോൺ ഡിസൂസ മുതലുള്ള അധ്യാപകരുടെ വിവരങ്ങളുമുണ്ട്. പൂർവവിദ്യാർഥികളുടെ ഇത്രയും വലിയ ഡാറ്റാബേസ് ഇന്ത്യയിൽ തന്നെ അപൂർവമാണ്. 1949 ൽ സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ ഡറായസ് മാർഷലും അബ്രഹാം കെന്നഡിയും ചേർന്ന് വെബ് സൈറ്റ് പുറത്തിറക്കി. ഇരുവരെയും സ്കൂൾ മാനേജർ ഫാ. വർഗീസ് ആനക്കുഴി പൊന്നാടയണിയിച്ചു. പഴയകാല പ്രധാനാധ്യാപകരായ ഫാ. തോമസ് ആന്ത്രപ്പേർ, ഫാ. അഗസ്റ്റിൻ, ഡെൻസിൽ പോപ്പൻ, എം.വി. ജോർജ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പ്രിൻസിപ്പൽ ഫാ. ജോസഫ് ജോർജ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ തോമസ് മാത്യു സംസാരിച്ചു. അലുമ്നി ഡയറക്ടർ ഫാ. സൂരജ് ഡൊമിനിക് സ്വാഗതവും സെക്രട്ടറി ജെസ്യു ജോർജ് നന്ദിയും പറഞ്ഞു. www.sanjoboys.com ആണ് സൈറ്റ്.
Show Full Article
TAGS:LOCAL NEWS 
Next Story