Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗെയിൽ സമരം ശക്തമാക്കാൻ ...

ഗെയിൽ സമരം ശക്തമാക്കാൻ സമരസമിതി തീരുമാനം

text_fields
bookmark_border
കൊടിയത്തൂർ:- കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിൽ ഗെയിൽ വാതക പൈപ്പ് ലൈൻ നിർമാണ പ്രവൃത്തി മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ മുന്നോട്ടു കൊണ്ടുപോകുന്ന ഗെയിൽ അധികൃതർക്ക് ചൂട്ടുപിടിക്കുന്ന സർക്കാർ നയം തിരുത്തിയില്ലെങ്കിൽ സമരം ശക്തമാക്കാൻ കുനിയിൽ ചേർന്ന എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ ജനകീയ സമര സമിതിയുടെ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രാദേശിക സമരങ്ങളിലെത്തിയ ഇരകളെയും പൊതുജനങ്ങളെയും സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഇതിനുവേണ്ടി ഏറനാട് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ രാഷ്ട്രീയ പാർട്ടിനേതാക്കളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും യോഗം ചേരും. ജനവാസമേഖലയിൽ നിന്നും പൈപ്പ്ലൈൻ മാറ്റി സ്ഥാപിക്കുന്നത് പ്രായോഗികമായിട്ടും, ഗെയിൽ അധികൃതർക്കു അധിക ചെലവ് വരും എന്നു കണക്കുകൂട്ടി സർക്കാർ പൊതുജനത്തെയും ഇരകളെയും തള്ളിപ്പറയുന്നതിന് കനത്ത വില നൽകേണ്ടി വരും. സമര സമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി സി.പി. ചെറിയ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. കെ.ടി. അഷ്‌റഫ്‌, ബഷീർ പുതിയോട്ടിൽ, എം.ടി. അഷ്‌റഫ്‌, കെ.വി. റൈഹാനാ ബേബി, കെ.സി. അൻവർ, കെ. നജീബ്, ശംസുദ്ദീൻ ചെറുവാടി, സലാം തെക്കുംകുറ്റി, ബഷീർ എം.പി, പ്രഫ. കെ.എ. നാസർ, കെ.പി. അബ്ദുറഹിമാൻ, കെ. അബൂബക്കർ, ഹമീദലി, അലവിക്കുട്ടി കാവനൂർ, മുഹമ്മദ്‌ ബാവ പവർവേൾഡ്, ടി.പി. മുഹമ്മദ്‌, കെ.ടി. മൻസൂർ, സലിം ജി റോഡ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story