Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫസലുറഹ്​മാ​െൻറ മരണം:...

ഫസലുറഹ്​മാ​െൻറ മരണം: ആക്​ഷൻ കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
കൊടിയത്തൂർ :- വളപ്പിൽ ഫസലുറഹ്മാ​െൻറ ദുരൂഹ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും മുക്കം പൊലീസി​െൻറ പങ്ക് അന്വേഷിക്കണമെന്നും സൗത്ത് കൊടിയത്തൂരിൽ ചേർന്ന സർവകക്ഷി യോഗം ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ നവംബർ 18 നു അഗസ്ത്യൻമുഴി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫസലുറഹ്മാ​െൻറ പിതാവി​െൻറ പരാതിയിൽ യാതൊരു നടപടിയും അന്വേഷണവും നടക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. വിശദീകരണ പൊതുയോഗം നടത്താനും പൊലീസ് അനാസ്ഥ തുടർന്നാൽ സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ നടത്താനും ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. കെ.ടി. മൻസൂർ അധ്യക്ഷത വഹിച്ചു. സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. േബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, കെ.ടി. ഹമീദ്, കെ ഹസ്സൻകുട്ടി, എ.എം. നൗഷാദ്, വി.വി. നൗഷാദ്, മുനീർ ഗോതമ്പറോഡ് പ്രസംഗിച്ചു. എം.ഐ. ഷാനവാസ് എം.പി, സി.പി. ചെറിയ മുഹമ്മദ് തുടങ്ങിയവർ രക്ഷാധികാരികളായി ആക്ഷൻ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story