Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭിന്നശേഷി കുട്ടികളുടെ...

ഭിന്നശേഷി കുട്ടികളുടെ മികവിന് ആദരം

text_fields
bookmark_border
തിരുവമ്പാടി: വിവിധരംഗങ്ങളിൽ മികവു പുലർത്തിയ ഭിന്നശേഷി വിദ്യാർഥികൾക്ക് ഇൻക്ലൂസിവ് കലോത്സവത്തിൽ ആദരം. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴ് വിദ്യാർഥികളെയാണ് ആർ.എം.എസ്.എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ) ആദരിച്ചത്. കെ. അഭിനന്ദ് (ജി.എച്ച്.എസ്.എസ് പറമ്പിൽ), പി.കെ. ശാദിയ (ജി.എച്ച്.എസ്.എസ് നരിക്കുനി), ഹുദ അതിയ, റിൻസി സുബൈർ (ചേന്ദമംഗലൂർ എച്ച്.എസ്.എസ്), പി. സുചിൻ (ജി.എച്ച്.എസ്.എസ് നായർകുഴി), മുഹമ്മദ് ഫായിസ് ( ജി.വി.എച്ച്.എസ്.എസ്.ആർ.ഇ.സി), ആർ. അനന്യ (നൊച്ചാട് എച്ച്.എസ്.എസ്) എന്നിവരെയാണ് അനുമോദിച്ചത്. താമരശ്ശേരി ഡി.ഇ.ഒ കുസുമം ഉപഹാര സമ്മർപ്പണം ഉദ്ഘാടനം ചെയ്തു. എ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. എം. സുൽഫിക്കർ, എം. സന്തോഷ് കുമാർ, കെ. സുഗതകുമാരി എം.ജി. രതീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story