Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.എം തിരുവമ്പാടി...

സി.പി.എം തിരുവമ്പാടി ഏരിയ സമ്മേളനത്തിന്​ തുടക്കം

text_fields
bookmark_border
മുക്കം: സി.പി.എം തിരുവമ്പാടി ഏരിയ സമ്മേളനത്തിന് മുക്കം വി.വി. ദക്ഷിണാമൂർത്തി നഗറിൽ തുടക്കമായി. മുരിങ്ങംപുറായി പി.എൻ. ഉണ്ണീരി സ്മൃതിമണ്ഡപത്തിൽനിന്ന് ഏരിയ കമ്മറ്റിയംഗം വി.കെ. വിനോദി​െൻറ നേതൃത്വത്തിൽ കൊടിമരവും, കോടഞ്ചേരി ജോസ്വർഗീസ് സ്മാരകത്തിൽനിന്ന് ഏരിയ കമ്മറ്റിയംഗം വി.കെ. പീതാംബര​െൻറ നേതൃത്വത്തിൽ കൊണ്ടുവന്ന പതാകയും മുക്കത്ത് സംഗമിച്ചു. സ്വാഗതസംഘം ചെയർമാൻ വി. കുഞ്ഞൻ പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തി. ഏരിയ കമ്മറ്റിയംഗം കെ. സുന്ദരൻ അധ്യക്ഷത വഹിച്ചു. സമ്മേളനത്തി​െൻറ ഭാഗമായി 'തിരുവമ്പാടി മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ' എന്ന വിഷയത്തിൽ വ്യാഴാഴ്ച തിരുവമ്പാടിയിൽ സെമിനാർ നടക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story