Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലാറ്റിനേജ്-17 മെഗാ...

പ്ലാറ്റിനേജ്-17' മെഗാ പ്രദർശനം സമാപിച്ചു

text_fields
bookmark_border
ഫറോക്ക്: റൗദത്തുൽ ഉലൂം അസോസിയേഷ​െൻറയും റൗദത്തുൽ ഉലൂം അറബിക് കോളജി​െൻറയും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ 'പ്ലാറ്റിനേജ് 17' വിദ്യാഭ്യാസ ചരിത്രഭാഷാ പ്രദർശനം സമാപിച്ചു. പ്രദർശനത്തിൽ പുരാവസ്തുക്കൾ, റോബോട്ടിക്സ്, മാത്‌സ് ലാബ്, പുരാതന കൈയെഴുത്തു പ്രതികൾ, അമൂല്യ ചരിത്ര രേഖകൾ, മെഡിക്കൽ സയൻസ് സ്റ്റാൾ, ഫോട്ടോ ഗാലറി, വൈദ്യ പരിശോധന കേന്ദ്രം, വിക്രം സാരാഭായി സ്പേസ് സ​െൻറർ സ്റ്റാൾ, മലബാർ ഭക്ഷ്യമേള, ബുക്ക് എക്സ്പോ, സായാഹ്ന സെമിനാർ, ഡോക്യുമ​െൻററി പ്രദർശനം, മാപ്പിള കലോത്സവം എന്നിവ ഉൾപ്പെടുത്തിയിരുന്നു. ആറുദിവസം നീണ്ടുനിന്ന പ്രദർശനത്തിൽ ഇരുപത്തിഅയ്യായിരത്തോളം പേർ സന്ദർശനം നടത്തി. പ്രദർശനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള സമ്മാനങ്ങൾ സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഏറ്റവും മികച്ച സ്റ്റാൾ തയാറാക്കിയതിനുള്ള അവാർഡ് ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡൻറ് കെ. കുഞ്ഞലവിയിൽനിന്ന് ഫാറൂഖ് എ.എൽ.പി സ്കൂളിനുവേണ്ടി ഹെഡ്മാസ്റ്ററും സ്റ്റാഫ് അംഗങ്ങളും പി.ടി.എ ഭാരവാഹികളും ചേർന്നു ഏറ്റുവാങ്ങി. റെസിഡൻറ്സ് അസോസിയേഷനുകൾക്കുവേണ്ടി നടത്തിയ കലാകായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞലവി, എൻ.കെ. മുഹമ്മദലി, ഒ. മുഹമ്മദ് കോയ, പ്രഫ. എ. കുട്ട്യാലിക്കുട്ടി, ഡോ. മുസ്തഫ ഫാറൂഖി, കെ.ടി. ഹസ്സൻകോയ, എസ്. മുഹമ്മദ് യൂനുസ്, ഡോ. സി.എ. ജവഹർ, ഡോ. വി.എം. അബ്ദുൽ മുജീബ്, എം. അയ്യൂബ്, വി.എം. ബഷീർ, പി.കെ. അസ്സൻകോയ, പി. മെഹബൂബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story