Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂരിൽനിന്ന്​...

ബേപ്പൂരിൽനിന്ന്​ മത്സ്യബന്ധനത്തിന് പോയ ബോട്ടിനെപ്പറ്റി ഒരു വിവരവുമില്ല

text_fields
bookmark_border
ബേപ്പൂർ: തുറമുഖത്തുനിന്ന് കഴിഞ്ഞ 22ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബേപ്പൂരിലെ ചെറുപുരക്കൽ അബ്ദുൽ സലീമി​െൻറ മിരാൻഷാ എന്ന ബോട്ടും അതിലെ 24 ജോലിക്കാരെയും കുറിച്ച് ദിവസങ്ങളായി ഒരു വിവരവുമില്ല. ശനിയാഴ്ച വരെ ഇവർ കരയിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. അന്നുതന്നെ കോസ്റ്റ് ഗാർഡ് ഷിപ് മംഗലാപുരത്തിനും മഹാരാഷ്ട്രക്കും ഇടയിലുള്ള ഉൾക്കടലിൽ നങ്കൂരമിട്ട് നിൽക്കുന്ന ബോട്ടി​െൻറ സമീപത്തെത്തിയെങ്കിലും തങ്ങൾ സുരക്ഷിതരാണെന്ന് അറിയിച്ചതായും വിവരമുണ്ട്. മംഗലാപുരത്തിന് അടുത്ത് മലപ്പയിലും മഹാരാഷ്ട്രയിലെ ദേവഗഢിനും ഇടയിൽ ശനിയാഴ്ച ദിവസം ഇവരെ കണ്ടതായി അസ്ഫാഖ് എന്ന ബോട്ടുകാരും വിവരമറിയിച്ചിരുന്നതാണ്. 24 തൊഴിലാളികളുമായാണ് ബോട്ട് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. തമിഴ്നാട്ടുകാരായ 22 കുളച്ചൽ സ്വദേശികളും രണ്ട് ബംഗാളികളുമാണ് ബോട്ടിലുള്ളത്. മലയാളികൾ ആരുംതന്നെ ഇല്ല. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉൾക്കടലിൽ ഓഖി ചുഴലിക്കാറ്റു കാരണം കടൽ കൂടുതൽ ക്ഷോഭിച്ചിട്ടുള്ളതിനാൽ ബേപ്പൂർ ഹാർബറിലേക്ക് ഇന്നലത്തോടെയെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഉടമയായ സി.പി. സലീം. കോസ്റ്റ് ഗാർഡിനും മറൈൻ എൻഫോഴ്സ്മ​െൻറിനും ബോട്ടുടമ രേഖാമൂലം വിവരം അറിയിച്ചിട്ടുണ്ട്. മംഗലാപുരം കേന്ദ്രമാക്കി രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സ്മ​െൻറ് സി.ഐ സുജിത്ത് അറിയിച്ചു. ഇതിനിടെ കിഴക്കുപടിഞ്ഞാറുനിന്ന് ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ 48 മണിക്കൂർ നേരത്തേക്ക് ആരുംതന്നെ കടലിൽ പോകരുതെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story