Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യത്യസ്തമായി പരപ്പിൽ...

വ്യത്യസ്തമായി പരപ്പിൽ ഗവ. എൽ.പി സ്കൂളിെല ചിത്രരചന മത്സരം

text_fields
bookmark_border
കോഴിക്കോട്: തെക്കേപ്പുറം പ്രദേശത്തെ വിദ്യാർഥികൾക്കായി പരപ്പിൽ ഗവ. എൽ.പി സ്കൂളും ഐഡിയൽ പ്രീ പ്രിപ്പറേറ്ററി സ്കൂളും ചേർന്ന് മെഗാ ചിത്രരചന, കളറിങ് മത്സരം സംഘടിപ്പിച്ചു. പരിപാടി ഡോ. എം.കെ. മുനീർ എം.എൽ.എ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. അടച്ചുപൂട്ടൽ ഭീഷണി നേരിട്ട സ്കൂൾ ഇന്ന് മികവി​െൻറ പാതയിൽ മുന്നേ‍റുന്നത് മറ്റു സ്കൂളുകൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിനെ അപ്ഗ്രേഡ് െചയ്യാനായി കെട്ടിടം അനുവദിക്കുമെന്നും എം.എൽ.എ പറഞ്ഞു. വാർഡ് കൗൺസിലർ പി.എം. നിയാസ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി. അബ്ദുറഹ്മാൻ, സി.പി. ശ്രീകല, പ്രധാനാധ്യാപകൻ പി.കെ. ദിനേശൻ, കെ. മൊയ്തീൻ കോയ, സി.പി. മുസാഫിർ അഹമ്മദ്, എസ്.കെ. അബൂബക്കർ, പി. മമ്മത് കോയ, എം.പി. നൂറുൽ ഹസൻ, കെ.എം. നിസാർ, ടി.ടി. സഫ്രീന എന്നിവർ സംസാരിച്ചു. കെ.ജി, എൽ.പി, യു.പി വിഭാഗങ്ങളിലായി 405 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. കെ.ജി വിഭാഗത്തിൽ ടി.എം. അജ്്വത്തുൽ ലൈഹ, എൽ.പിയിൽ ലന റസൽ, യു.പിയിൽ സി.പി. ദിൽഷ ആമിന എന്നിവരാണ് ഒന്നാംസ്ഥാനം നേടിയത്. പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി. വിജയികൾക്കുള്ള സമ്മാനം അടുത്തമാസം നടക്കുന്ന വാർഷികാഘോഷ പരിപാടിയിൽ വിതരണം ചെയ്യും. ടി.വി. മനോജ്കുമാർ, ഇ.വി. ഫിറോസ്, ടി. അബ്ദുൽ അസീസ് തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി. 2014ൽ 14 കുട്ടികൾ മാത്രം ഉണ്ടായിരുന്ന സ്കൂളിൽ ഇന്ന് 115 പേരുണ്ട്. സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്, സമീപത്തെ ഇടിയങ്ങര സൗത്ത് റെസി. അസോസിയേഷൻ തുടങ്ങിയവയുടെ പിന്തുണയോടെയാണ് അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന വിദ്യാലയം പുതുജീവൻ വീണ്ടെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story