Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതേജാലക്ഷ്മിക്ക്...

തേജാലക്ഷ്മിക്ക് വീട്ടിൽ ലൈബ്രറിയൊരുക്കി സഹപാഠികൾ മാതൃകയായി

text_fields
bookmark_border
താമരശ്ശേരി: താമരശ്ശേരി ഗവ. യു.പി സ്കൂളിലെ ഭിന്നശേഷി വിദ്യാർഥിയായ തേജാലക്ഷ്മിക്ക് സഹപാഠികൾ വീട്ടിൽ ലൈബ്രറിയൊരുക്കി. സ്ഥിരമായി സ്കൂളിൽ വരാൻ കഴിയാത്ത തേജാലക്ഷ്മിയുടെ പ്രയാസം കണ്ടറിഞ്ഞ സഹപാഠികളാണ് നൂറിൽപരം പുസ്തകങ്ങൾ വാങ്ങിവീട്ടിലെത്തിച്ചത്. നിലവിൽ അധ്യാപകർ വീട്ടിലെത്തിയാണ് തേജാലക്ഷ്മിയെ പഠിപ്പിക്കുന്നത്. തേജാലക്ഷ്മിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഹാജറ കൊല്ലരുകണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി.എം. ജയേഷ് അധ്യക്ഷത വഹിച്ചു. പുസ്തക സമർപ്പണം ഹെഡ്മാസ്റ്റർ പി. ശ്രീനിവാസൻ നിർവഹിച്ചു. ജെസ്സി ശ്രീനിവാസൻ, റസീന സിയാലി, എം. സുൽഫിക്കർ എന്നിവർ സംസാരിച്ചു. പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള അലമാര താമരശ്ശേരി ലയൺസ് ക്ലബാണ് നൽകിയത്. ഏഴാം ക്ലാസ് വിദ്യാർഥിയായ തേജാലക്ഷ്മിക്കായി അധ്യാപിക ടി.കെ. വത്സലകുമാരിയുടെ നേതൃത്വത്തിൽ കുട്ടികൾ പണം സമാഹരിച്ചാണ് പുസ്തകങ്ങൾ വാങ്ങിയത്. photo: TSY-library@ Thejalakshmi സുരേഷ് ഗോപി എം.പിക്ക് സ്വീകരണം താമരശ്ശേരി: പൂനൂർ കാരുണ്യതീരം സ്െപഷൽ സ്കൂളിൽ പത്മശ്രീ സുരേഷ് ഗോപി എം.പി ക്ക് സ്വീകരണം നൽകി. നൂറോളം ഭിന്നശേഷി വിദ്യാർഥികൾക്ക് തികച്ചും സൗജന്യമായി മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്ന കാരുണ്യതീരം സ്കൂൾ ഭാരവാഹികളുടെ പ്രവർത്തനം മഹത്തരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്ക് ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഉപഹാരം കാരശ്ശേരി സർവിസ് സഹകരണബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാന് സുരേഷ്ഗോപി സമ്മാനിച്ചു. ഫൗണ്ടേഷൻ പ്രസിഡൻറ എ. ഹക്കീം പുവ്വക്കോത്ത് അധ്യക്ഷത വഹിച്ചു. സി.കെ.എ. ഷമീർ ബാവ, ടി.പി. ജയചന്ദ്രൻ, ഷാൻ കട്ടിപ്പാറ, ബാബു കുടുക്കിൽ, രവീന്ദ്രൻ, ലത്തീഫ് കിനാലൂർ, ടി.എം. താലിസ്, എ. മുഹമ്മദ്സാലി, ഗഫൂർ ചളിക്കോട്, സി.കെ. അബദുറഹിമാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story