Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല സീനിയർ വോളിമേള: ...

ജില്ല സീനിയർ വോളിമേള: കെ.ടി.സി കോഴിക്കോടും ലീഡേഴ്സ്​ കുറ്റ്യാടിയും ജേതാക്കൾ

text_fields
bookmark_border
തിരുവള്ളൂർ: പി.എ.സി കോട്ടപ്പള്ളിയുടെ നേതൃത്വത്തിൽ ചെമ്മരത്തൂരിൽ നടന്ന ജില്ല സീനിയർ വോളിമേളയിൽ വനിത വിഭാഗത്തിൽ കെ.ടി.സി കോഴിക്കോടും പുരുഷ വിഭാഗത്തിൽ ലീഡേഴ്സ് കുറ്റ്യാടിയും ജേതാക്കളായി. എസ്.എൻ കോളജിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.ടി.സി കോഴിക്കോട് വിജയിച്ചത്. വിന്നേഴ്സ് നാദാപുരത്തിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി ലീഡേഴ്സ് കുറ്റ്യാടി ചാമ്പ്യന്മാരായി. വടകര ഡിവൈ.എസ്.പി േപ്രംരാജ് വിജയികൾക്ക് േട്രാഫികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ, സി.പി. സുനിൽ കുമാർ, പി.കെ. ബിജേഷ് എന്നിവർ സംസാരിച്ചു. കടമേരി പരദേവത ക്ഷേത്രത്തിൽ ഭൂമി സമർപ്പണം ആയഞ്ചേരി: കടമേരി പരദേവത ക്ഷേത്രം മാതൃസമിതി വിലക്കുവാങ്ങിയ 18 സ​െൻറ് ഭൂമി ക്ഷേത്രത്തിന് സമർപ്പിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ജയൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി. കീഴന കുഞ്ഞിപ്പാർവതി അമ്മ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസുവിന് രേഖ കൈമാറി. ടി.കെ. പങ്കജം അധ്യക്ഷത വഹിച്ചു. ഒ.കെ. വാസു, രാജൻ വേലാണ്ടി, ശശികുമാർ പേരാമ്പ്ര, കടമേരി ബാലകൃഷ്ണൻ, ഇടക്കുടി കുഞ്ഞിരാമക്കുറുപ്പ്, റിട്ട. എ.ഇ.ഒ പി. കുഞ്ഞിരാമൻ, കുനിയിൽ കുമാരൻ, കരിമ്പിൽ കുഞ്ഞികൃഷ്ണൻ, അജിത്ത് പറമ്പത്ത്, രമണി പുതിയോട്ടിൽ, കണ്ണോത്ത് ദാമോദരൻ, നൊച്ചാട്ട് മോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story