Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാലം വന്നിട്ടും റോഡ്...

പാലം വന്നിട്ടും റോഡ് നന്നായില്ല; നാട്ടുകാർ നിരാശയിൽ

text_fields
bookmark_border
കുറ്റ്യാടി: വേളം -ചങ്ങരോത്ത് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുറ്റ്യാടി പുഴയിലെ തെക്കേടത്തുകടവിൽ പാലം വന്ന് ഒന്നര പതിറ്റാണ്ടായിട്ടും ഗതാഗത യോഗ്യമായ റോഡില്ലാത്തതിനാൽ നാട്ടുകാർ നിരാശയിൽ. മുൻ എൽ.ഡി.എഫ് സർക്കാറി​െൻറ കാലത്ത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് പാലം ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് -കുറ്റ്യാടി സംസ്ഥാന പാതയിൽ കടിയങ്ങാട് പാലത്തിൽനിന്നു തുടങ്ങുന്ന തെക്കേടത്തുകടവ് റോഡ് പി.ഡബ്ല്യു.ഡി അധീനതയിലായിട്ടും ഇത്രയും കാലത്തിനിടക്ക് ഒരു വികസനവും നടപ്പാക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ടാറിങ് തകർന്ന് നിറയെ കുണ്ടും കുഴികളുമായ റോഡ് അറ്റകുറ്റപ്പണി പോലും നടത്തുന്നില്ല. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ഒന്നേമുക്കാൽ കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചില്ല. കോഴിക്കോട് ഭാഗത്തുനിന്ന് വേളത്തേക്കുള്ള എളുപ്പ മാർഗം കൂടിയാണിത്. ഇതിലെ വടകരക്കും എളുപ്പം എത്താം. വേളം ഭാഗത്ത് ഈ റോഡ് നബാഡ് ഫണ്ട് ഉപയോഗിച്ച് വികസിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ചങ്ങരോത്ത് ഭാഗം അവഗണനയിൽതന്നെയാണ്. റോഡ് നന്നാക്കാത്തതിനാൽ ഒരു ബസ് മാത്രമാണ് സർവിസ് നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story