Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൗമാരമേളയെ വരവേൽക്കാൻ...

കൗമാരമേളയെ വരവേൽക്കാൻ പേരാമ്പ്ര ഒരുങ്ങി

text_fields
bookmark_border
- ജില്ല സ്കൂൾ കലോത്സവം നാളെ തുടങ്ങും - സ്േറ്റജ് മത്സരങ്ങൾ ചൊവ്വാഴ്ച മുതൽ പേരാമ്പ്ര: നാളെ മുതൽ പേരാമ്പ്രയിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തി​െൻറ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനം അഞ്ചിന് വൈകീട്ട് നാലു മണിക്ക് യു.എ. ഖാദർ നിർവഹിക്കും. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. സമാപനം എട്ടിന് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗങ്ങളിലായി 17 ഉപജില്ലകളിൽനിന്നുള്ള കലാപ്രതിഭകൾ മാറ്റുരക്കും. സ്േറ്റജ് മത്സരങ്ങൾ ചൊവ്വാഴ്ചയാണ് തുടങ്ങുക. ശനിയാഴ്ചവരെ 9013 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, അപ്പീൽ വരാൻ സാധ്യതയുള്ളതുകൊണ്ട് മത്സരാർഥികളുടെ എണ്ണം വർധിക്കും. യു.പി ജനറൽ 138, എച്ച്.എസ്- 92, ഹയർ സെക്കൻഡറി 100, അറബി സാഹിത്യോത്സവം യു.പി 13, എച്ച്.എസ്- 19, സംസ്കൃതോത്സവം യു.പി 19, എച്ച്.എസ് 19 എന്നീ ഇനങ്ങളിലാണ് മത്സരം. 18 വേദികളാണ് മത്സരത്തിന് സജ്ജീകരിച്ചത്. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടാണ് വേദി ഒന്ന്. വേദി 2 മുതൽ 12 വരെ സ്കൂളിന് 250 മീറ്റർ ചുറ്റളവിലാണ്. നാടകമത്സരം നടക്കുന്ന വേദി 13 പേരാമ്പ്ര ജി.യു.പി സ്കൂളാണ്. അറബിക് കലോത്സവം നടക്കുന്ന വേദി 14, 15 ദാറുന്നുജൂം ഓർഫനേജിനു സമീപമുള്ള പേരാമ്പ്ര എൻ.ഐ.എം.എൽ.പി സ്കൂളിലാണ്. സംസ്കൃതോത്സവ വേദികളായ 16, 17 പേരാമ്പ്ര സ​െൻറ് ഫ്രാൻസിസ് ഹൈസ്കൂളിലാണ്. ബാൻഡ് മേളം നടക്കുന്ന വേദി 18 പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളജിലാണ്. രചന മത്സരങ്ങൾ നാലിന് പേരാമ്പ്ര ഹയർ സെക്കൻഡറിയിൽ നടക്കും. രജിസ്ട്രേഷനും നാലു മുതൽ ആരംഭിക്കും. വിജയികൾക്കുള്ള ട്രോഫികളും തയാറാക്കിയിട്ടുണ്ട്. പ്രധാന വേദിയുടെ വടക്കുഭാഗത്തായാണ് ഭക്ഷണശാല ഒരുക്കിയത്. അഞ്ചാം തീയതി മുതൽ എട്ടുവരെ ഭക്ഷണശാല പ്രവർത്തിക്കും. നാലിന് രചന മത്സരത്തിൽ പങ്കെടുക്കുന്നവർക്കും ഭക്ഷണമൊരുക്കും. മേളയുടെ ക്രമസമാധാനപാലനത്തിനായി 500 പൊലീസുകാരെ നിയോഗിച്ചു. മേളയോടനുബന്ധിച്ച് സാംസ്കാരികോത്സവവും അരങ്ങേറും. നാലിന് രാവിലെ എട്ടിന് 58 ചിത്രകാരന്മാർ ഒത്തുചേരുന്ന വർണോത്സവം നടക്കും. അഞ്ചിന് കവിയരങ്ങ്, ആറിന് കരോക്കെ ഗാനമേള, ഏഴിന് അക്ഷരശ്ലോകസദസ്സ്, എട്ടിന് നാടൻകലാമേള എന്നിവ അരങ്ങേറും. കലോത്സവവിവരങ്ങളും മത്സരഫലങ്ങളും അറിയാൻ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്. കൂടാതെ chilanka17.blogspot.com എന്ന ബ്ലോഗിലും ലഭ്യമാവും. വാർത്തസമ്മേളനത്തിൽ ഡി.ഡി.ഇ ഇ.കെ. സുരേഷ് കുമാർ, എസ്.വി. ശ്രീജൻ, സുധീർ ബാബു, ജിതേഷ് മുതുകാട്, വി. ആലീസ് മാത്യു, ബി. രമേശ് ബാബു, ഇ. പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു. photo: KPBA 33 റവന്യൂ ജില്ല കലോത്സവ ലോഗോ
Show Full Article
TAGS:LOCAL NEWS 
Next Story