Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓഖി: മാറാട്...

ഓഖി: മാറാട് കടൽത്തീരത്ത് കൂറ്റൻ തിരമാലകൾ

text_fields
bookmark_border
ബേപ്പൂർ: മാറാട് കടൽത്തീരത്ത് ശനിയാഴ്ച രാവിലെ കൂറ്റൻ തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചു. മാറാട് അരയ സമാജം ഒാഫിസിന് സമീപം വരെ വെള്ളം കയറി. തീരദേശ റോഡിലേക്ക് അടിച്ചു കയറിയ വെള്ളം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. ശനിയാഴ്ച രാവിലെ 10 നാണ് സംഭവം. 30- മിനിറ്റോളം രൂക്ഷമായി ആഞ്ഞടിച്ച തിരമാല സാവകാശം കുറഞ്ഞു. കടൽഭിത്തി മറികടന്നെത്തിയ തിരമാല ഇതിനുമുമ്പും ഈ ഭാഗത്ത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. കടൽഭിത്തി അൽപംകൂടി ഉയർത്തിക്കെട്ടിയാൽ ഇതിന് പരിഹാരമാകും. ആവശ്യവുമായി നിരവധി തവണ മാറാട് അരയസമാജവും കടലോര ജാഗ്രതാസമിതിയും എം.എൽ.എ, കലക്ടർ തുടങ്ങിയവരുമായി ബന്ധപ്പെട്ടെങ്കിലും പരിഹാരമായില്ലെന്ന് മാറാട് അരയസമാജം പ്രസിഡൻറ് അരേച്ഛൻറകത്ത് അംബുജാക്ഷൻ, കടലോര ജാഗ്രതാസമിതി പ്രവർത്തകൻ കരുണാകരൻ എന്നിവർ പറഞ്ഞു. കൂറ്റൻ തിരമാല കണ്ട് ഭയന്ന കടലോര വാസികൾ ഉടൻ മാറാട് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പൊലീസ് സംഘം ജാഗ്രതാ നിർദേശവുമായി സ്ഥലത്തെത്തുകയും ചെയ്തു. തീരദേശ മേഖലകളിൽ ഓഖിയുടെ ഭാഗമായി കൂറ്റൻ തിരമാലകളും മഴയും കാറ്റും തുടരുമെന്ന മുന്നറിയിപ്പുമായി അനൗൺസ്മ​െൻറ് നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story