Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കയത്ത്​ വനപാലകരെ...

കക്കയത്ത്​ വനപാലകരെ ആക്രമിച്ച കേസിൽ പ്രതികളെ പിടികൂടാനായില്ല

text_fields
bookmark_border
ബാലുശ്ശേരി: കക്കയത്ത് വനപാലകരെ ആക്രമിച്ച കേസിൽ പ്രതികൾ ഇപ്പോഴും ഒളിവിൽതന്നെ. ഇക്കഴിഞ്ഞ നവംബർ 14നാണ് കാട്ടുപോത്തിറച്ചി പിടികൂടാനെത്തിയ വനപാലകരെ കക്കയം മരുതോലിൽ ബേബിയും ഭാര്യയും മകനും ചേർന്ന് ആക്രമിച്ചത്. ആക്രമണത്തിൽ മൂന്നു വനപാലകർക്ക് പരിക്കേറ്റിരുന്നു. തുടർന്നു നടന്ന റെയ്ഡിൽ ബേബിയുെട വീട്ടിൽനിന്ന് മാനുകളുടെയും കാട്ടുപോത്തി​െൻറയും തലയും കൊമ്പുകളും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുക്കുകയുമുണ്ടായി. ആക്രമിക്കാൻ കൂട്ടുനിന്നതി​െൻറ പേരിൽ ബേബിയുടെ ഭാര്യ ലൈലയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു. ലൈലയെ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടു. ബേബിയുടെയും മക​െൻറയും കണ്ടാലറിയാവുന്ന മറ്റൊരാളുടെയും പേരിൽ കൂരാച്ചുണ്ട് പൊലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന് മൂന്നാഴ്ച ആകാനിരിക്കെ പ്രതികൾ ഇപ്പോഴും ഒളിവിൽതന്നെയാണെന്നാണ് പൊലീസ് പറയുന്നത്. പേരാമ്പ്ര സി.െഎക്കാണ് അന്വേഷണ ചുമതല. വനംവകുപ്പ്് പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മെഡിക്കൽ ക്യാമ്പ് ബാലുശ്ശേരി: കിനാലൂർ പാലാപറമ്പ് റെസിഡൻറ്സ് അസോസിയേഷനും ബാലുശ്ശേരി ടൗൺ ലയൺസ് ക്ലബും സംയുക്തമായി മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി ഉദ്ഘാടനം ചെയ്തു. എൻ.കെ. ഹമീദ് അധ്യക്ഷത വഹിച്ചു. കോട്ടയിൽ മുഹമ്മദ്, ലയൺസ് ക്ലബ് പ്രസിഡൻറ് കെ. മുനീർ, ഡോ. റഷീദ് എന്നിവർ സംസാരിച്ചു. പി. വിജയൻ സ്വാഗതവും കെ. മനോജ്കുമാർ നന്ദിയും പറഞ്ഞു. മണ്ഡലകാല ചുറ്റുവിളക്ക് ആഘോഷം ബാലുശ്ശേരി: പൊന്നരംതെരു ശ്രീമഹാഗണപതി ക്ഷേത്രം മണ്ഡലകാല ചുറ്റുവിളക്ക് മൂന്നാം വെള്ളിയാഴ്ച ആഘോഷിച്ചു. രാവിലെ പള്ളിയുണർത്തൽ, ഗണപതിഹോമം, ദീപാരാധന എന്നിവയും രാത്രി ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള ചുെറ്റഴുന്നള്ളിപ്പും നടന്നു. കൊളത്തൂർ അദ്വൈതാശ്രമം സ്വാമി ശിവാനന്ദപുരി ആധ്യാത്മിക പ്രഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story