Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൈബർ വിപത്തിനെതിരെ...

സൈബർ വിപത്തിനെതിരെ സമൂഹം ഉണരണം ^എം.ജി.എം

text_fields
bookmark_border
കോഴിക്കോട്: ധാർമിക മൂല്യങ്ങളെയും കുടുംബ ഭദ്രതെയയും ചോദ്യം ചെയ്യുംവിധം അപകടകരമായി വളരുന്ന സൈബർ വിപത്തിനെതിരെ സമൂഹം ബോധവാന്മാരാകണമെന്ന് മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മ​െൻറ് (എം.ജി.എം) കോഴിക്കോട് സൗത്ത് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. 'ധാർമിക കുടുംബം, നവോത്ഥാന മുന്നേറ്റം'എന്ന കാമ്പയിനോടനുബന്ധിച്ച് നടത്തിയ സമ്മേളനം ജില്ല പഞ്ചായത്ത് അംഗം ഷറഫുന്നിസ ഉദ്ഘാടനം ചെയ്തു. എം.ജി.എം ജില്ല വൈസ് പ്രസിഡൻറ് സുബൈദ പാലത്ത് അധ്യക്ഷത വഹിച്ചു. കെ.എൻ.എം ജില്ല ചെയർമാൻ വി.കെ. ബാവ, സെക്രട്ടറി സി. മരക്കാരുട്ടി, അലി ശാക്കിർ മുണ്ടേരി, അബ്ദുസ്സലാം മുട്ടിൽ, സൗദ ഒളവണ്ണ, റസിയ പുത്തൂർ, സഫൂറ, സമീറ ഫറോക്ക്, സഫിയ പാലത്ത്, ബിച്ചു കണ്ണഞ്ചേരി, ബദറുന്നിസ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു. പോളിടെക്നിക്കി​െൻറ മുഖച്ഛായ മാറ്റാൻ എൻ.എസ്.എസ് ക്യാമ്പ് കോഴിക്കോട്: കേരള ഗവ. പോളിടെക്നിക് കോളജിൽ നാഷനൽ സർവിസ് സ്കീം യൂനിറ്റ് നേതൃത്വത്തിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കുന്ന 'അഭേദ്യ 2017' ത്രിദിന ക്യാമ്പിന് തുടക്കം കുറിച്ചു. കോളജ് പ്രിൻസിപ്പൽ കെ.പി. രാജീവൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഒാഫിസർ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ബി.എസ്. ജവഹർ അലി, പ്രോഗ്രാം ഒാഫിസർ കെ. മനോജ്, എൻ.സി.സി ഒാഫിസർ കെ. അഷ്റഫ്, വളൻറിയർ സെക്രട്ടറിമാരായ ഇ. അർച്ചന, കെ.ജി. വൈശാഖ് എന്നിവർ സംസാരിച്ചു. വളൻറിയർ സെക്രട്ടറി ശരണ്യ ശശീന്ദ്രൻ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story