Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുരക്ഷ പരിശോധന:...

സുരക്ഷ പരിശോധന: ഇതരസംസ്ഥാന ഹാർബറുകളിൽ പ്രവേശിച്ച മത്സ്യബന്ധന ബോട്ടുകൾക്ക് ഭീഷണി

text_fields
bookmark_border
വേണ്ട സഹായങ്ങൾ ചെയ്യുന്നതിന് ഇതര സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട അധികൃതരിൽനിന്ന് ഉറപ്പുലഭിച്ചതായി ജില്ല കലക്ടർ ബേപ്പൂർ: ഓഖി കടൽക്ഷോഭത്തിൽപ്പെട്ട ബോട്ടുകൾ ദുരന്തത്തെ അതിജീവിച്ച് എത്തിപ്പെട്ട ഇതര സംസ്ഥാന ഹാർബറുകളിൽ കർശന സുരക്ഷ പരിശോധന ഭീഷണി. വെള്ളിയാഴ്ച പ്രക്ഷുബ്ധമായ കടലിനെയും ആഞ്ഞടിച്ച കൊടുങ്കാറ്റിനെയും ഭയന്ന് എളുപ്പത്തിൽ എത്തിച്ചേർന്ന ബോട്ടുകളിലാണ് കോസ്റ്റ് ഗാർഡി​െൻറയും മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗത്തി​െൻറയും കർശന പരിശോധന. ബേപ്പൂർ ഹാർബറിലെ നൂറിലധികം ബോട്ടുകൾ മംഗളൂരു, കാർവാർ, ഗോവ, രത്നഗിരി, മുംബൈ തുടങ്ങിയ ഹാർബറിലെത്തിയതായാണ് റിപ്പോർട്ട്. വലിയൊരു ദുരന്തത്തെ അതിജീവിച്ച് എത്തിച്ചേർന്ന ബോട്ടുകൾക്ക് നേരെയുള്ള അധികൃതരുടെ സുരക്ഷ പരിശോധന വലിയ ക്രൂരതയായി. ജീവരക്ഷാർഥം താൽക്കാലികമായി ഇതര സംസ്ഥാനങ്ങളിലെത്തിയ ബോട്ടുകൾക്ക് പ്രവേശനം തടസ്സപ്പെടുത്തുന്ന ഇത്തരം നടപടിയിൽ മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധത്തിലാണ്. വെള്ളിയാഴ്ച ഓഖി ചുഴലിക്കാറ്റിലും പ്രക്ഷുബ്ധ കാലാവസ്ഥയിലും പെട്ട നൂറുകണക്കിന് ബോട്ടുകളാണ് ഏറ്റവും അടുത്ത ഹാർബറുകളിൽ പ്രവേശിച്ചു ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. എന്നാൽ, ഇതരസംസ്ഥാന ഹാർബറുകളിൽ പ്രവേശിച്ച ബോട്ടുകളെ സുരക്ഷ പരിശോധന വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു. ഇതി​െൻറ പേരിൽ ബോട്ടുമായി തുറമുഖം വിട്ടു വരേണ്ടിവരുമോ എന്ന ഭയത്തിലാണ് മത്സ്യത്തൊഴിലാളികൾ. കടലിലെ പ്രക്ഷുബ്ധാവസ്ഥ മാറിയതിന് ശേഷമേ ഇനി ബോട്ടുകൾ തിരിച്ചു ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി തുടങ്ങിയ ഹാർബറുകളിലേക്ക് എത്തിക്കുവാൻ സാധിക്കുകയുള്ളൂ. അതുവരെ ഇപ്പോൾ എത്തിയ ഹാർബറിൽ തന്നെ നങ്കൂരമിട്ടു കഴിയേണ്ടിവരും. എന്നാൽ, ഈ അവസ്ഥക്ക് ഭീഷണിയാണ് അധികൃതരുടെ സുരക്ഷ പരിശോധന. ഇതര സംസ്ഥാനങ്ങളിലെ വിവിധ ഹാർബറുകളിൽ താൽക്കാലിക രക്ഷ പ്രാപിച്ച തങ്ങൾക്ക് അപരിചിതമായ സ്ഥലത്ത് ബോട്ട് കെട്ടിയിട്ടു സ്വദേശത്തേക്ക് തിരിക്കുന്നത് ഉചിതമല്ലെന്നും തൊഴിലാളികൾ പറയുന്നു. അതേസമയം, സുരക്ഷ പരിശോധനയുടെ പേരിലുള്ള പീഡനത്തിനെതിരെ മലബാർ മേഖലയിലെ ബോട്ടുകാരുടെ പ്രതിഷേധം ഫിഷറീസ് അധികൃതരെ വിളിച്ചറിയിച്ചു. ഇതി​െൻറ അടിസ്ഥാനത്തിൽ മംഗളൂരു, കാർവാർ, രത്നഗിരി തുടങ്ങിയ മേഖലയിൽ തീരത്ത് അടുത്തിട്ടുള്ള മലബാർ മേഖലയിൽ നിന്നുള്ള നൂറിലധികമുള്ള മത്സ്യബന്ധന യാനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് അവിടങ്ങളിലെ ജില്ല കലക്ടർമാരുമായി കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസ് ബന്ധപ്പെടുകയും സന്ദേശം അയക്കുകയും ചെയ്തു. കടൽ പ്രക്ഷുബ്ധമായതിനാൽ നാട്ടിലേക്ക് തിരിക്കാനാവാതെ തീരമണഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് മതിയായ രേഖകളില്ലാത്തതിനാൽ അവിടങ്ങളിൽ വിഷമതകൾ നേരിടുന്നതായി ഫിഷറീസ് ജോയൻറ് ഡയറക്ടർ ജില്ല കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. വേണ്ട സഹായങ്ങൾ ചെയ്യുന്നതിന് ഇതരസംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട അധികൃതരിൽനിന്ന് ഉറപ്പു ലഭിച്ചതായി ജില്ല കലക്ടർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story