Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയലിലേക്ക്​ മാലിന്യം...

വയലിലേക്ക്​ മാലിന്യം തള്ളുന്നതിനെതിരെ പരാതി

text_fields
bookmark_border
ചേളന്നൂർ: കുമാരസ്വാമി ബസാറിലെ കടകളിൽനിന്നുള്ള മാലിന്യം റോഡരികിൽ വയലിലേക്ക് തള്ളുന്നതായി പരാതി. കോഴിക്കോട്-ബാലുശ്ശേരി റോഡിൽ മാലിന്യം വയലിലേക്ക് തള്ളുന്നതുമൂലം ദുർഗന്ധം വമിക്കുകയാണ്. പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടം, മത്സ്യാവശിഷ്ടം, ചീഞ്ഞ പഴവർഗങ്ങൾ എന്നിവ തള്ളുന്നതുമൂലം റോഡിലൂടെ യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കനാൽ തുറക്കുന്നതോടെ വയലിലെ വെള്ളം മലിനമാകുകയും ഇരുേമ്പാക്ക് തോട്ടിലേക്ക് മലിനജലം കയറി കുടിവെള്ളം മുട്ടുമെന്ന ഭീതിയിലാണ് പരിസരവാസികൾ. മാലിന്യം തള്ളുന്നതിനെതിരെ അധികൃതർക്ക് പരാതി നൽകുമെന്നും പരിസ്ഥിതി സാക്ഷരത സമിതി കൺവീനർ ശശികുമാർ ചേളന്നൂരും വാർഡ് അംഗം വി. ജിതേന്ദ്രനാഥും പറഞ്ഞു. പരിസ്ഥിതിപ്രശ്നം സൃഷ്ടിക്കുന്നവർക്കെതിരെ കർക്കശ നിലപാടെടുക്കാൻ ഹെൽത്ത് വിഭാഗത്തോട് ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. വിജയൻ പറഞ്ഞു. ബാലുശ്ശേരി റോഡ് ഉടൻ നന്നാക്കണം കക്കോടി: കോഴിക്കോട്-ബാലുശ്ശേരി റോഡി​െൻറ വികസന പദ്ധതികൾ ഉടൻ പ്രാവർത്തികമാക്കണമെന്ന് സി.പി.എം കക്കോടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കോഴിക്കോട്-ബാലുശ്ശേരി റോഡ് നൂറിൽപരം ബസുകൾ സർവിസ് നടത്തുന്ന ജില്ലയിലെ പ്രധാന റോഡുകളിലൊന്നാണ്. കാരപ്പറമ്പ് മുതൽ ബാലുശ്ശേരി വരെയുള്ള ഭാഗങ്ങളിലെ വീതികുറവും റോഡി​െൻറ അറ്റകുറ്റപ്പണി പൂർത്തീകരിക്കാത്തതും യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. സർക്കാർ അംഗീകരിച്ച പദ്ധതികൾ നടപ്പാക്കി കോഴിക്കോട്-ബാലുശ്ശേരി റോഡി​െൻറ യാത്രാപ്രശ്നങ്ങൾക്ക് ഉടനെ പരിഹാരം കാണണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. ചേളന്നൂർ 8/2ൽ മുതിർന്ന ഏരിയ കമ്മിറ്റി അംഗം പി. അബൂബക്കർ പതാക ഉയർത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്കുമാർ എം.എൽ.എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. കോരപ്പൻ താൽക്കാലിക അധ്യക്ഷനായി. വി.കെ. കിരൺരാജ് രക്തസാക്ഷിപ്രമേയവും എൻ. രാജേഷ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. പി. കോരപ്പൻ, കെ.എം. രാധാകൃഷ്ണൻ, പി. അപ്പുക്കുട്ടൻ, സുജ അശോകൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി ടി.കെ. സോമനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇ. ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ എം. ഭാസ്കരൻ, കെ. ചന്ദ്രൻ, ടി.പി. ദാസൻ, ജില്ല കമ്മിറ്റി അംഗങ്ങളായ പി.എ. മുഹമ്മദ് റിയാസ്, മാമ്പറ്റ ശ്രീധരൻ, എ. രാഘവൻ എന്നിവർ സമ്മേളനത്തിൽ പെങ്കടുത്തു. ഞായറാഴ്ച വൈകീട്ട് ചേളന്നൂർ 9/5ൽനിന്ന് റെഡ് വളൻറിയർ മാർച്ചും ബഹുജനപ്രകടനവും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story