Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനബിദിനാഘോഷം

നബിദിനാഘോഷം

text_fields
bookmark_border
കോടഞ്ചേരി: തെയ്യപ്പാറ ഹയാത്തുൽ ഇസ്ലാം കമ്മിറ്റിയുടെയും മുഹമ്മദിയ്യ മദ്റസയുടെയും നേതൃത്വത്തിൽ നബിദിന റാലിയും പൊതുസമ്മേളനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. പോക്കർ ഹാജി പതാക ഉയർത്തി. മഹല്ല് പ്രസിഡൻറ് അബ്്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്്ദുറഷീദ് യമാനി, സലാം അസ്അദി അടിവാരം, ശാഫി ഫൈസി, ഇബ്രാഹിം തട്ടൂർ, റഷീദ്, മരക്കാർ ഹാജി, റഹിം പാറക്കൽ, നിഷാദ് ഈരകത്തൊടി എന്നിവർ നേതൃത്വം നൽകി. must ദേശീയ യൂത്ത് ടെന്നിസ് വോളിബാൾ ചാമ്പ്യൻഷിപ്: കേരളം റണ്ണേഴ്സ്അപ് നേടി ഈങ്ങാപ്പുഴ: ഭുവനേശ്വറിൽ നടന്ന ദേശീയ യൂത്ത് ടെന്നിസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളം റണ്ണേഴ്സ്അപ് ആയി. പുതുപ്പാടി സ്പോർട്സ് അക്കാദമിയിലെ എ.കെ. ഋത്വിക് സുന്ദർ, പി.എസ് ഗീ വർഗീസ്, വി.ഇ ജെറിൻ എന്നിവരടങ്ങിയ ടീമാണ് റണ്ണേഴ്സ്അപ് ആയത്. മഹാരാഷ്ട്ര ഒന്നാംസ്ഥാനവും ആന്ധ്രപ്രദേശ് മൂന്നാം സ്ഥാനവും കൈവരിച്ചു. പി.എം അബ്ദുറഹിമാൻ കോച്ചായ കേരള ടീം ഇത് തുടർച്ചയായി മൂന്നാം തവണയാണ് റണ്ണറപ് നേടുന്നത്. മിക്സഡ് ഡബ്ൾസ് ചാമ്പ്യൻഷിപ്പിൽ എ.കെ. ഋത്വിക് സുന്ദറും പാലക്കാട് ജില്ലയിലെ േശ്രയയും റണ്ണർഅപ് നേടി.
Show Full Article
TAGS:LOCAL NEWS 
Next Story