Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതദ്ദേശവകുപ്പിന്‍െറ ...

തദ്ദേശവകുപ്പിന്‍െറ പരാതിപരിഹാര സൈറ്റ് തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിലെ സേവനങ്ങളെയും അഴിമതിയെയും കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാവുന്ന വെബ്സൈറ്റ് ‘ഫോര്‍ ദ പീപ്പിള്‍’ പരീക്ഷണാര്‍ഥം പ്രവര്‍ത്തനമാരംഭിച്ചു. ഈ മാസം 20 മുതല്‍ തിരുവനന്തപുരം ജില്ലയില്‍ ലഭ്യമായ ഈ സൗകര്യം 27 മുതല്‍ സംസ്ഥാന വ്യാപകമായി ലഭിക്കും. പൊതുജനങ്ങള്‍ക്ക് https://pglsgd.kerala.gov.in എന്ന വിലാസത്തില്‍ പരാതികള്‍ അപ്ലോഡ് ചെയ്യാം. അപേക്ഷ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് നേരത്തേ നല്‍കിയ അപേക്ഷയുടെ നില പരിശോധിക്കുന്നതോടൊപ്പം തങ്ങളുടെ അഭിപ്രായവും സൈറ്റില്‍ രേഖപ്പെടുത്താം. തദ്ദേശ സ്വയംഭരണ മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ‘ഫോര്‍ ദ പീപ്പിള്‍’ പരാതിപരിഹാര സെല്ലില്‍ വകുപ്പിലെ അഴിമതിയാരോപണങ്ങള്‍ സംബന്ധിച്ച് ഓഡിയോ, വിഡിയോ ക്ളിപ്പിങ്ങുകള്‍ അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. വെബ്സൈറ്റ് ഉദ്ഘാടനം ജനുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story