Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2016 6:41 PM IST Updated On
date_range 11 Dec 2016 6:41 PM ISTപോരാട്ടങ്ങള്‍ക്ക് ശക്തിപകര്‍ന്ന് മനുഷ്യാവകാശ ദിനാചരണം
text_fieldsbookmark_border
കോഴിക്കോട്: മനുഷ്യാവകാശങ്ങള്‍ക്കെതിരെ നിരന്തരം വെല്ലുവിളി ഉയരുന്ന കാലത്ത് അവകാശപോരാട്ടങ്ങള്‍ക്ക് ശക്തിപകര്‍ന്ന് നാടെങ്ങും മനുഷ്യാവകാശ ദിനാചരണം. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിട്ടുകൊടുത്ത് യഥേഷ്ടം സംസ്കരിക്കാന്‍ അനുവദിക്കില്ളെന്ന സംഘ്പരിവാറിന്‍െറ ഭീഷണി നാടിന്‍െറ ജനാധിപത്യ മര്യാദക്ക് ചേര്‍ന്നതല്ളെന്ന് മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് ചേര്‍ന്ന നാഷനല്‍ ലോയേഴ്സ് ഫോറം യോഗം അഭിപ്രായപ്പെട്ടു. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന എതിരാളികളായ സൈനികരുടെ മൃതദേഹംപോലും യഥാവിധി സംസ്കരിക്കുക എന്നതാണ് രാജ്യാന്തര മര്യാദ. മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാന്‍ അനുമതി നല്‍കാതിരുന്നത് ജനാധിപത്യ വിരുദ്ധമാണ്. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. എം. രാജന്‍ അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുന്ന വര്‍ത്തമാന യാഥാര്‍ഥ്യത്തോട് നാം ജാഗ്രത പുലര്‍ത്തണമെന്നും മണ്ണും പുഴയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുമ്പോഴേ മനുഷ്യാവകാശങ്ങള്‍ അര്‍ഥപൂര്‍ണമാവൂവെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. കേരള ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്‍റ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മനുഷ്യാവകാശദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. എ.കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍. സുനില്‍ സിങ്, ഇ. ബേബിവാസന്‍, മുരളി ഡെന്നിസ് കളരിക്കല്‍, പി.എം. അന്നക്കുട്ടി, മോഹനന്‍ പറയഞ്ചേരി, റെമീള ഗ്രെയ്സ് വിജയന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. സാബി ജോസഫ്, അഡ്വ. ടി.വി. ഹരി എന്നിവര്‍ ക്ളാസെടുത്തു. കോഴിക്കോട്: വൈവിധ്യങ്ങളെ അംഗീകരിക്കാതെ മനുഷ്യാവകാശ സംരക്ഷണം സാധ്യമാകില്ളെന്ന് എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ഓരോരുത്തരുടെയും വിശ്വാസരീതി, ഭക്ഷണം, ആദര്‍ശം, രാഷ്ട്രീയം എന്നിവയോടെല്ലാം ബഹുമാനം പുലര്‍ത്തി സഹിഷ്ണുതയോടെ പെരുമാറാന്‍ കഴിയണം. മനുഷ്യാവകാശ സംരക്ഷണത്തില്‍ ഇനിയും ഏറെദൂരം മുന്നോട്ടുപോകാനുണ്ട്. നിയമനിര്‍മാണംകൊണ്ടു മാത്രം അതു പൂര്‍ണമാകില്ളെന്നും സമൂഹത്തിന്‍െറ വികാസവും പ്രബുദ്ധതയും ആവശ്യമാണെന്നും സമദാനി കൂട്ടിച്ചേര്‍ത്തു. പബ്ളിക് ലൈബ്രറി ആന്‍ഡ് റിസര്‍ച് സെന്‍റര്‍ വികസനസമിതിയും ഹ്യൂമന്‍റൈറ്റ്സ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് പ്രൊട്ടക്ഷന്‍ ഫോറം ഓഫ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍കാലത്തില്‍നിന്ന് വ്യത്യസ്തമായി മനുഷ്യാവകാശ രംഗത്തുണ്ടായ വളര്‍ച്ച ഭാഷയെപ്പോലും മാറ്റിമറിച്ചു. ഇന്നും നിലനില്‍ക്കുന്ന പല ഉച്ചനീചത്വങ്ങള്‍ക്കെതിരെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോരാടേണ്ടതുണ്ട്. സ്ത്രീകളോടുള്ള സമീപനമാണ് ഇതില്‍ പ്രധാനപ്പെട്ടത്. പുരുഷനൊപ്പംതന്നെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഹ്യൂമന്‍റൈറ്റ്സ് ഫോറം പ്രസിഡന്‍റ് അഡ്വ. പി.വി. മോഹന്‍ലാല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, അഡ്വ. കെ.പി. ബഷീര്‍, അഡ്വ. എ.കെ. സുകുമാരന്‍, അഡ്വ. സി.എം. പ്രദീപ്കുമാര്‍, പി. വാസു, കൗണ്‍സിലര്‍ അഡ്വ. പി.എം. നിയാസ്, അഡ്വ. ടി.കെ. സത്യനാഥന്‍, അഡ്വ. ബാലകൃഷ്ണന്‍ പാറേക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട്: കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് മനുഷ്യാവകാശ സെമിനാര്‍ സംഘടിപ്പിച്ചു. അഡ്വ. സാബി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി.പി. ആമിന അധ്യക്ഷത വഹിച്ചു. എം.കെ. ഫൈസല്‍ മുഖ്യാതിഥിയായി. വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ മനുഷ്യാവകാശദിന സന്ദേശറാലി സംഘടിപ്പിച്ചു. ടി.പി. ഷബ്ന സ്വാഗതവും എ.പി. ഫാത്തിമ അര്‍ഷ നന്ദിയും പറഞ്ഞു. കോഴിക്കോട്: ലോക മനുഷ്യാവകാശദിനാചരണത്തോടനുബന്ധിച്ച് ജില്ല ഉപഭോക്തൃ വിദ്യാഭ്യാസ സമിതി സമ്മേളനം സംഘടിപ്പിച്ചു. സമിതി പ്രസിഡന്‍റ് പി.ഐ. അജയന്‍ അധ്യക്ഷത വഹിച്ചു. പദ്മനാഭന്‍ വേങ്ങേരി, വി.പി. സനീബ്കുമാര്‍, രാജന്‍ മണ്ടൊടി, കെ. അബ്ദുറഹ്മാന്‍, ഇ. ദിനചന്ദ്രന്‍ നായര്‍, സാബു മാത്യു, ശാരദ ശ്രീധര്‍, വനജ ചീനംകുഴിയില്‍, വി. ലീല, പി. മോഹന്‍ദാസ്, സി.ടി. ശോഭ, ഇ. മനോജ്, പി. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story