Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിരോധ...

പ്രതിരോധ നിര്‍ദേശവുമായി പരീക്ഷ കേന്ദ്രങ്ങള്‍

text_fields
bookmark_border
വടകര: കോവിഡ് പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ആരംഭിച്ച എസ്.എസ്.എല്‍.സി പരീക്ഷക്ക് സർവ സജ്ജീകരണങ്ങളുമൊരുക്കി അധികൃതര്‍. അധ്യാപകര്‍ക്ക് പുറമെ, വിവിധ സംഘടന പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാം വിദ്യാര്‍ഥികളെ കാത്ത് നിലയുറപ്പിച്ചിരുന്നു. എല്ലാ വിദ്യാലയങ്ങളും അണുനശീകരണം നടത്തിയിരുന്നു. അഴിയൂര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പരീക്ഷ എഴുതിയ കുട്ടികളെയും തെർമല്‍ സ്ക്രീനിങ്ങിന് വിധേയമാക്കി. പരീക്ഷക്ക് ഹാജരായ എല്ലാ കുട്ടികളും സ്കൂളില്‍ കയറുന്നതിന് മുമ്പ് സാനിറ്റൈസര്‍ ഉപയോഗിച്ചു. എല്ലാ കുട്ടികള്‍ക്കും മാസ്ക് ലഭ്യമാക്കി. എല്ലാ കുട്ടികള്‍ക്കും കൗണ്‍സലിങ്ങും പൊതു അവബോധവും എം.കെ. നജീബ് നല്‍കി. എല്ലാവരുടെയും യാത്ര സൗകര്യം ഉറപ്പ് വരുത്തി. റെഡ് സോണിലെ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് മുറിയും വാഹന സൗകര്യവും ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് അതിര്‍ത്തി കടന്ന് വരുന്നതിന് ഹെല്‍പ് ഡെസ്ക്ക് ഏര്‍പ്പാടാക്കി. മോന്താല്‍ പാലം കുട്ടികള്‍ക്കായി തുറന്ന് കൊടുക്കുവാന്‍ ജില്ല കലക്ടര്‍ ഉത്തരവായി. ആകെ എസ്.എസ്.എല്‍.സി പരിക്ഷ എഴുതാനുള്ള 57 കുട്ടികളും പരീക്ഷക്ക് ഹാജരായി. ആകെ 700 കുട്ടികളാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതുന്നത്. സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന്‍, സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, പ്രിന്‍സിപ്പല്‍ ടി.എം. ഗീത, എച്ച്.എം ടി.ടി.കെ. ഭരതന്‍, പി.ടി.എ പ്രസിഡൻറ് നെല്ലോളി നവാസ് എന്നിവര്‍ നേതൃത്വം നല്‍കി. ആരോഗ്യ പ്രവര്‍ത്തകരായ റീന, ഷെര്‍മിള എന്നിവരാണ് കുട്ടികളെ ആരോഗ്യ പരിശോധന നടത്തിയത്. അനുശോചിച്ചു വടകര: കീഴല്‍ യു.പി. സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കടത്തനാട് ബാലകൃഷ്ണ‍ൻെറ നിര്യാണത്തില്‍ സ്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രധാനാധ്യാപിക കെ.എസ്. ജയന്തി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ശ്രീജന്‍ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story